ഹോം › കായികം

ജയിക്കാന്‍ വേണ്ടത് വെറും 55 റണ്‍സ്; എന്നിട്ടും ഇന്ത്യ വിയര്‍ക്കുന്നു

By MJ News Desk · 03 Nov 2024, 11:28 AM

മുംബൈ: ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യ പരുങ്ങുന്നു. കേവലം 147 റണ്‍സ് എന്ന ലളിതമായ വിജയലക്ഷ്യവുമായി ക്രീസിലിറങ്ങിയ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മയടക്കമുള്ള ബാറ്റിംഗ് നിര പതിവ് പോലെ നിരാശപ്പെടുത്തി. ഓപ്പണര്‍മാരായ ജയ്‌സ്വാള്‍ 5, രോഹിത്ത് ശര്‍മ 11, ശുബ്മാന്‍ ഗില്‍ 1, വിരാട് കോലി 1, സര്‍ഫറാസ് ഖാന്‍ 1, രവീന്ദ്ര ജഡേജ 6, എന്നിവര്‍ അതിവേഗം ഗ്യാലറിയിലേക്ക് മടങ്ങിയപ്പോള്‍ റിഷഭ് പന്ത് മാത്രമാണ് ക്രീസില്‍ പിടിച്ചു നിന്നത്.   ഇന്ത്യന്‍ ബാറ്റിംഗ് നിരയുടെ വിക്കറ്റ് പിഴുതെടുത്ത ന്യൂസിലാന്‍ഡ് ബോളര്‍മാരില്‍ അജാസ് പട്ടേല്‍ നാലും മാറ്റ് ഹെന്റി, ഗ്ലെന്‍ ഫിലിപ്‌സ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. ലഞ്ചിന് വേണ്ടി കളി നിർത്തുന്പോൾ ഇന്ത്യന്‍ സ്‌കോര്‍ ആറിന് 92 എന്ന നിലയിലാണ്. പന്ത് 45(44) റണ്‍സുമായി ക്രീസില്‍ ഉറച്ച് നില്‍ക്കുന്നത് മാത്രമാണ് ഇന്ത്യയുടെ ഏക പ്രതീക്ഷ.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#cricket#india vs new zealand#pant

ബന്ധപ്പെട്ട വാർത്തകൾ

199 റൺസ് ചേസ് ചെയ്യാൻ വെറും 13.2 ഓവർ; തകർത്തടിച്ച് അഭിഷേക്: പരമ്പര പിടിച്ച് ഇന്ത്യന്യൂസിലൻഡിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം; പരമ്പരയിൽ മുന്നിലെത്തിപോർച്ചുഗൽ ക്യാമ്പ് വിട്ട സംഭവം: ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 30 ദിവസത്തെ വിലക്കും 255 യൂറോ പിഴയുംതുറന്നുപറച്ചിലുമായി സഞ്ജു സാംസൺ; ബിസിസിഐയുടെ അതൃപ്തിക്കു സാധ്യതക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സസ്പെൻഷൻ: പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷന്റെ കടുത്ത നടപടിഫുട്ബോൾ ലോകത്തെ ഈറനണിയിച്ച് ലിയോണൽ മെസ്സി കളിക്കളം വിട്ടു; അവസാന മത്സരത്തിലും ഗോൾ നേട്ടം
പൂർണ്ണ പേജ് കാണുക ›