ശ്രേയസ്സിന് സെഞ്ച്വറി, കോഹ്ലിക്കും രാഹുലിനും അർധ ശതകം; ഇന്ത്യക്ക് പടുകൂറ്റൻ സ്‌കോർ

ന്യൂസിലാൻഡിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ. നിശ്ചിത 50 ഓവറിൽ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 347 റൺസ് എടുത്തു. ഇന്ത്യക്ക് വേണ്ടി ശ്രേയസ്സ് അയ്യർ
 

ന്യൂസിലാൻഡിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് കൂറ്റൻ സ്‌കോർ. നിശ്ചിത 50 ഓവറിൽ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 347 റൺസ് എടുത്തു. ഇന്ത്യക്ക് വേണ്ടി ശ്രേയസ്സ് അയ്യർ സെഞ്ച്വറി തികച്ചു. നായകൻ കോഹ്ലി, കെ എൽ രാഹുൽ എന്നിവർ അർധ സെഞ്ച്വറികളും സ്വന്തമാക്കി.

പൃഥ്വി ഷായും മായങ്ക് അഗർവാളും ചേർന്നാണ് ഇന്ത്യൻ ഇന്നിംഗ്സ് ആരംഭിച്ചത്. ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 50 റൺസ് കൂട്ടിച്ചേർക്കുകയും ചെയ്തു. 20 റൺസെടുത്ത പൃഥ്വിയാണ് ആദ്യം പുറത്തായത്. സ്‌കോർ 54 ൽ നിൽക്കെ 32 റൺസെടുത്ത മായങ്ക് അഗർവാളും പുറത്തായി. പിന്നീട് കോഹ്ലിയും ശ്രേയസ്സ് അയ്യരും ചേർന്ന് സ്‌കോർ 156 വരെ എത്തിച്ചു

കോഹ്ലി 51 റൺസെടുത്തു പുറത്തായി. ശ്രയസ്സ് അയ്യർ 107 പന്തിൽ ഒരു സിക്‌സും 11 ഫോറും സഹിതം 101 റൺസെടുത്തു. രാഹുൽ 64 പന്തിൽ ആറ് സിക്‌സും മൂന്ന് ഫോറും സഹിതം 88 റൺസുമായും കേദാർ ജാദവ് 14 പന്തിൽ ഒരു സിക്‌സും മൂന്ന് ഫോറും സഹിതം 25 റൺസുമായും പുറത്താകാതെ നിന്നു.

കിവീസിനായി ടിം സൗത്തി രണ്ട് വിക്കറ്റെടുത്തു. ഗ്രാൻഡ് ഹോം ഇഷ് സോധി എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി