തുടക്കത്തിലെ രണ്ട് വിക്കറ്റുകൾ വീണു; വൈറ്റ് വാഷ് ഭയന്ന് ഇന്ത്യ

ന്യൂസിലാൻഡിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ ഇന്ത്യക്ക് മോശം തുടക്കം. ടോസ് നേടിയ ന്യൂസിലാൻഡ് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട ഇന്ത്യ ആശ്വാസ ജയം
 

ന്യൂസിലാൻഡിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ ഇന്ത്യക്ക് മോശം തുടക്കം. ടോസ് നേടിയ ന്യൂസിലാൻഡ് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട ഇന്ത്യ ആശ്വാസ ജയം തേടിയാണ് ഇന്നിറങ്ങുന്നത്. അതേസമയം ടി20 പരമ്പരയിലെ വൈറ്റ് വാഷ് അതേ നാണയത്തിൽ ഇന്ത്യക്ക് തിരിച്ചുകൊടുക്കാനാണ് കിവീസിന്റെ ശ്രമം

മത്സരം എട്ടോവർ പൂർത്തിയാകുമ്പോഴേക്കും ഇന്ത്യക്ക് രണ്ട് വിക്കറ്റുകൾ നഷ്ടപ്പെട്ടു കഴിഞ്ഞു. ഒരു റൺസെടുത്ത മായങ്ക് അഗർവാളിനെയും 9 റൺസെടുത്ത നായകൻ വിരാട് കോഹ്ലിയുടെയും വിക്കറ്റുകളാണ് നഷ്ടപ്പെട്ടത്. രണ്ടാം ഓവറിൽ മായങ്കും ഏഴാം ഓവറിൽ കോഹ്ലിയും വീണു

നിലവിൽ ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തിൽ 35 റൺസ് എന്ന നിലയിലാണ്. 22 റൺസുമായി പൃഥ്വി ഷായും ഒരു റൺസുമായി ശ്രേയസ്സ് അയ്യരുമാണ് ക്രീസിൽ.