അവസാന ഓവറുകളിൽ തകർപ്പനടിയുമായി റോസ് ടെയ്‌ലർ; തകർച്ചയ്ക്ക് പിന്നാലെ കിവീസിന് മികച്ച സ്‌കോർ

ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡിന് മികച്ച സ്കോർ. നിശ്ചിത 50 ഓവറിൽ കിവീസ് 8 വിക്കറ്റ് നഷ്ടത്തിൽ 273 റൺസ് എടുത്തു. 43
 

ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡിന് മികച്ച സ്‌കോർ. നിശ്ചിത 50 ഓവറിൽ കിവീസ് 8 വിക്കറ്റ് നഷ്ടത്തിൽ 273 റൺസ് എടുത്തു. 43 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 206 റൺസ് എന്ന നിലയിൽ പതറിയ ന്യൂസിലാൻഡിനെ റോസ് ടെയ്‌ലറും ജമീസണും ചേർന്നുള്ള ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ടാണ് മികച്ച സ്‌കോറിലേക്ക് എത്തിച്ചത്

ഗംഭീര തുടക്കമാണ് ഗപ്റ്റിലും നിക്കോൾസും ചേർന്ന് കിവീസിന് നൽകിയത്. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 93 റൺസ് കൂട്ടിച്ചേർത്തു. ഇവിടെ നിന്ന് 197ന് 8 വിക്കറ്റ് എന്ന നിലയിലേക്ക് കിവീസ് തകർന്നു. പിന്നീടാണ് ടെയ്‌ലറും ജമീസണും ക്രീസിൽ ഒരുമിച്ചത്.

ടെയ്‌ലർ 74 പന്തിൽ രണ്ട് സിക്‌സും ആറ് ഫോറും സഹിതം 73 റൺസുമായും ജമീസൺ 25 റൺസുമായും പുറത്താകാതെ നിന്നു. ഗപ്റ്റിൽ 79, നിക്കോൾസ് 41, ബ്ലൻഡൽ 22 റൺസുമെടുത്തു.

ഇന്ത്യക്ക് വേണ്ടി ചാഹൽ 3 വിക്കറ്റുകൾ വീഴ്ത്തി. ഷാർദുൽ താക്കൂർ രണ്ടും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും സ്വന്തമാക്കി