തുടക്കത്തിലെ മൂന്ന് വിക്കറ്റുകൾ വീണു; ഇന്ത്യ പതറുന്നു

ഓക് ലാൻഡ് ഏകദിനത്തിൽ ന്യൂസിലാൻഡ് ഉയർത്തിയ 274 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് മോശം തുടക്കം. സ്കോർ 57 ആയപ്പോഴേക്കും ഇന്ത്യക്ക് മൂന്ന് മുൻനിര ബാറ്റ്സ്മാൻമാരെ
 

ഓക് ലാൻഡ് ഏകദിനത്തിൽ ന്യൂസിലാൻഡ് ഉയർത്തിയ 274 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് മോശം തുടക്കം. സ്‌കോർ 57 ആയപ്പോഴേക്കും ഇന്ത്യക്ക് മൂന്ന് മുൻനിര ബാറ്റ്‌സ്മാൻമാരെ നഷ്ടപ്പെട്ടു

നിലവിൽ 9.4 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 57 റൺസ് എന്ന നിലയിലാണ് ഇന്ത്യ. 14 റൺസുമായി നായകൻ വിരാട് കോഹ്ലിയാണ് ഏറ്റവുമൊടുവിൽ പുറത്തായത്. 11 റൺസുമായി ശ്രേയസ്സ് അയ്യരും കെ എൽ രാഹുലുമാണ് ക്രീസിൽ

പൃഥ്വി ഷായും മായങ്ക് അഗർവാളുമാണ് പുറത്തായത്. സ്‌കോർ 21 ആയപ്പോഴേക്കും 3 റൺസെടുത്ത മായങ്കിനെ ബെന്നെറ്റ് പുറത്താക്കുകയായിരുന്നു. 19 പന്തിൽ ആറ് ഫോറുൾപ്പെടെ മികച്ച രീതിയിൽ തുടങ്ങിയ പൃഥ്വി ഷാ 24 റൺസിന് വീണു. 25 പന്തിൽ 15 റൺസായിരുന്നു കോഹ്ലിയുടെ സമ്പാദ്യം