ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 165ന് ഓൾ ഔട്ട്; കിവീസിന്റെ രണ്ട് വിക്കറ്റുകൾ വീണു

ന്യൂസിലാൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഒന്നാമിന്നിംഗ്സിൽ ഇന്ത്യ 165 റൺസിന് എല്ലാവരും പുറത്തായി. 5ന് 122 റൺസ് എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക്
 

ന്യൂസിലാൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഒന്നാമിന്നിംഗ്‌സിൽ ഇന്ത്യ 165 റൺസിന് എല്ലാവരും പുറത്തായി. 5ന് 122 റൺസ് എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് 43 റൺസ് കൂടി കൂട്ടിച്ചേർക്കാനെ സാധിച്ചുള്ളു. 46 റൺസെടുത്ത രഹാനെയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ

മായങ്ക് അഗർവാൾ 34 റൺസും റിഷഭ് പന്ത് 19 റൺസും മുഹമ്മദ് ഷമി 21 റൺസുമെടുത്തു. പൃഥ്വി ഷാ 16, പൂജാര 11, കോഹ്ലി 2, വിഹാരി 7 എന്നിങ്ങനെയാണ് മറ്റ് ബാറ്റ്‌സ്മാൻമാരുടെ പ്രകടനം. നാല് വീതം വിക്കറ്റുകൾ വീഴ്ത്തിയ ടിം സൗത്തിയും ജമീസണും ചേർന്നാണ് ഇന്ത്യൻ ബാറ്റിംഗ് നിരയെ മുട്ടുകുത്തിച്ചത്.

മറുപടി ബാറ്റിംഗ് ആരംഭിച്ച കിവീസ് നിലവിൽ 2 വിക്കറ്റ് നഷ്ടത്തിൽ 104 റൺസ് എന്ന നിലയിലാണ്. 44 റൺസുമായി വില്യംസണും 18 റൺസുമായി ടെയ്‌ലറുമാണ് ക്രീസിൽ. 30 റൺസെടുത്ത ബ്ലൻഡലും 11 റൺസെടുത്ത ലാഥമുമാണ് പുറത്തായത്. ഇഷാന്ത് ശർമയാണ് ഇരുവരെയും പുറത്താക്കിയത്.