ഇന്ത്യ നില മെച്ചപ്പെടുത്തുന്നു; രാഹുലിനും ശ്രേയസ്സ് അയ്യർക്കും അർധ സെഞ്ച്വറി

ന്യൂസിലാൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യ ഭേദപ്പെട്ട സ്കോറിലേക്ക് മത്സരം 39 ഓവർ പൂർത്തിയാകുമ്പോഴേക്കും ഇന്ത്യ സ്കോർ 200 കടത്തി. ശ്രേയസ്സ് അയ്യരുടെയും കെ എൽ രാഹുലിന്റെയും അർധ
 

ന്യൂസിലാൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യ ഭേദപ്പെട്ട സ്‌കോറിലേക്ക് മത്സരം 39 ഓവർ പൂർത്തിയാകുമ്പോഴേക്കും ഇന്ത്യ സ്‌കോർ 200 കടത്തി. ശ്രേയസ്സ് അയ്യരുടെയും കെ എൽ രാഹുലിന്റെയും അർധ സെഞ്ച്വറികളാണ് ഇന്ത്യൻ ഇന്നിംഗ്‌സിനെ തുണച്ചത്.

നിലവിൽ 4 വിക്കറ്റ് നഷ്ടത്തിൽ 212 റൺസ് എന്ന നിലയിലാണ് ഇന്ത്യ. 85 പന്തിൽ 75 റൺസുമായി കെ എൽ രാഹുലും 22 റൺസുമായി മനീഷ് പാണ്ഡെയുമാണ് ക്രീസിൽ. കേദാർ ജാദവിന് പകരമാണ് മനീഷ് പാണ്ഡെ അവസാന ഇലവനിലെത്തിയത്.

62 റൺസെടുക്കുന്നതിനിടെ 3 വിക്കറ്റുകൾ വീണ് പതറിയ ഇന്ത്യയെ ശ്രേയസ്സും രാഹുലും ചേർന്ന് കരകയറ്റുകയായിരുന്നു. ശ്രേയസ്സ് അയ്യർ 63 പന്തിൽ 62 റൺസുമായി മടങ്ങി. പൃഥ്വി ഷാ 40 റൺസും കോഹ്ലി 9 റൺസും മായങ്ക് അഗർവാൾ ഒരു റൺസുമെടുത്തു.