രണ്ടാം ഏകദിനത്തിൽ ന്യൂസിലാൻഡ് ബാറ്റ് ചെയ്യുന്നു; കിവീസിന് മികച്ച തുടക്കം

ഇന്ത്യ-ന്യൂസിലാൻഡ് ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ന്യൂസിലാൻഡ് ആദ്യം ബാറ്റ് ചെയ്യുന്നു. ടോസ് നേടിയ ഇന്ത്യൻ നായകൻ വിരോട് കോഹ്ലി കിവീസിനെ ബാറ്റിംഗിന് അയക്കുകയായിരന്നു. മത്സരം എട്ടോവർ
 

ഇന്ത്യ-ന്യൂസിലാൻഡ് ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ന്യൂസിലാൻഡ് ആദ്യം ബാറ്റ് ചെയ്യുന്നു. ടോസ് നേടിയ ഇന്ത്യൻ നായകൻ വിരോട് കോഹ്ലി കിവീസിനെ ബാറ്റിംഗിന് അയക്കുകയായിരന്നു. മത്സരം എട്ടോവർ പൂർത്തിയാകുമ്പോൾ കിവീസ് വിക്കറ്റ് നഷ്ടമില്ലാതെ 43 റൺസ് എടുത്തിട്ടുണ്ട്

28 റൺസുമായി മാർട്ടിൻ ഗപ്റ്റിലും13 റൺസുമായി ഹെൻ റി നിക്കോൾസുമാണ് ക്രീസിലുള്ളത്. ഓക് ലാൻഡിലാണ് മത്സരം നടക്കുന്നത്. ആദ്യ മത്സരം ജയിച്ച കിവീസിന് ഇന്ന് ജയം നേടിയാൽ പരമ്പര സ്വന്തമാക്കാം. അതേസമയം ജയം നേടി പരമ്പര സമനിലയിൽ എത്തിക്കാനാണ് ഇന്ത്യ ഇന്നിറങ്ങുന്നത്.

രണ്ട് മാറ്റങ്ങളുമായാണ് ടീം ഇന്ത്യ ഇന്നിറങ്ങുന്നത്. മുഹമ്മദ് ഷമിക്ക് പകരം നവ്ദീപ് സൈനിയും കുൽദീപ് യാദവിന് പകരം യുസ് വേന്ദ്ര ചാഹലും ടീമിലുണ്ട്. ടെസ്റ്റ് മത്സരങ്ങൾക്ക് മുന്നോടിയായാണ് ഇരുവർക്കും വിശ്രമം അനുവദിച്ചത്.