53 റൺസെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റുകൾ വീണു; ദക്ഷിണാഫ്രിക്ക കൂട്ടത്തകർച്ച നേരിടുന്നു

പൂനെ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ മേധാവിത്വം. ഇന്ത്യയുടെ ഒന്നാമിന്നിംഗ്സ് സ്കോറായ 601 റൺസ് പിന്തുടരുന്ന ദക്ഷിണാഫ്രിക്കക്ക് 53 റൺസ് എടുക്കുന്നതിനിടെ 5 വിക്കറ്റുകൾ നഷ്ടപ്പെട്ടു. നിലവിൽ 5
 

പൂനെ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ മേധാവിത്വം. ഇന്ത്യയുടെ ഒന്നാമിന്നിംഗ്‌സ് സ്‌കോറായ 601 റൺസ് പിന്തുടരുന്ന ദക്ഷിണാഫ്രിക്കക്ക് 53 റൺസ് എടുക്കുന്നതിനിടെ 5 വിക്കറ്റുകൾ നഷ്ടപ്പെട്ടു. നിലവിൽ 5 വിക്കറ്റ് നഷ്ടത്തിൽ 71 റൺസ് എന്ന നിലയിലാണ് അവർ. ഇന്ത്യൻ സ്‌കോറിനേക്കാളും 530 റൺസ് പിന്നിൽ

15 റൺസെടുത്ത ഡുപ്ലെസിസും ഒമ്പത് റൺസുമായി ക്വിന്റൺ ഡിക്കോക്കുമാണ് ക്രീസിൽ. മൂന്ന് വിക്കറ്റെടുത്ത ഉമേഷ് യാദവും രണ്ട് വിക്കറ്റെടുത്ത ഷമിയും ചേർന്നാണ് ദക്ഷിണാഫ്രിക്കൻ മുൻനിരയെ തകർത്തത്. എൽഗർ 6, മർക്രാം 0, ബ്രയാൻ 30, ബവുമ 8, നോർജെ 3 എന്നിവരാണ് പുറത്തായ ബാറ്റ്‌സ്മാൻമാർ