സെഞ്ച്വറി തികച്ച് രോഹിത് ശർമ, സെഞ്ച്വറിയിലേക്ക് കുതിച്ച് മായങ്ക്; ഇന്ത്യ കൂറ്റൻ സ്‌കോറിലേക്ക്

ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ബാറ്റ് ചെയ്യുന്ന ഇന്ത്യൻ കൂറ്റൻ സ്കോറിലേക്ക്. സ്വപ്ന തുല്യമായ തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യ 200 റൺസ് പിന്നിട്ടു.
 

ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ബാറ്റ് ചെയ്യുന്ന ഇന്ത്യൻ കൂറ്റൻ സ്‌കോറിലേക്ക്. സ്വപ്‌ന തുല്യമായ തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യ 200 റൺസ് പിന്നിട്ടു. അടുത്ത കാലത്തായി ഇന്ത്യക്ക് ലഭിക്കുന്ന ഏറ്റവും മികച്ച തുടക്കമാണിത്

ഓപണറായി ഇന്ത്യക്ക് വേണ്ടി അരങ്ങേറിയ രോഹിത് ശർമയുടെ തുടക്കം പിഴച്ചില്ല. സെഞ്ച്വറിയുമായി അദ്ദേഹം ക്രൂസിൽ തുടരുകയാണ്. 174 പന്തിൽ 115 റൺസുമായി രോഹിത് ക്രീസിൽ തുടരുകയാണ്. മായങ്ക് 183 പന്തിൽ 84 റൺസുമായി ക്രീസിലുണ്ട്

59.1 ഓവറിൽ ഇന്ത്യ 202 റൺസ് എടുത്തിട്ടുണ്ട്. രസം കൊല്ലിയായി മഴയെത്തിയത് ആരാധകരെ നിരാശപ്പെടുത്തിയിട്ടുണ്ട്. എണ്ണം പറഞ്ഞ അഞ്ച് സിക്‌സറുകളും 12 ഫോറും സഹിതമാണ് രോഹിത് 115 റൺസ് എടുത്തത്. മായങ്ക് 2 സിക്‌സും 11 ഫോറും കണ്ടെത്തി.