സെഞ്ച്വറി ആവർത്തിച്ച് മായങ്ക് അഗർവാൾ; പൂനെ ടെസ്റ്റിൽ ഇന്ത്യ ഭേദപ്പെട്ട നിലയിൽ
പൂനെ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ മികച്ച നിലയിൽ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ ഒടുവിൽ വിവരം ലഭിക്കുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 198 റൺസ്
Oct 10, 2019, 15:07 IST
പൂനെ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ മികച്ച നിലയിൽ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ ഒടുവിൽ വിവരം ലഭിക്കുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 198 റൺസ് എന്ന നിലയിലാണ്. ഓപണർ മായങ്ക് അഗർവാൾ സെഞ്ച്വറി തികച്ചു പുറത്തായി. ആദ്യ ടെസ്റ്റിൽ മായങ്ക് ഇരട്ടശതകം സ്വന്തമാക്കിയിരുന്നു
195 പന്തില്‍ 16 ഫോറും 2 സിക്സും സഹിതം 108 റൺസാണ് മായങ്ക് സ്വന്തമാക്കിയത്. രോഹിത് ശർമ 14 റൺസിനും പൂജാര 58 റൺസിനും പുറത്തായി. നിലവിൽ നായകൻ വിരാട് കോഹ്ലി 8 റൺസുമായും രഹാനെയുമാണ് ക്രീസിൽ.