രഹാനെക്കും സെഞ്ച്വറി; വൻ സ്‌കോറിലേക്ക് കണ്ണുനട്ട് ടീം ഇന്ത്യ

റാഞ്ചി ക്രിക്കറ്റ് ടെസ്റ്റിൽ രോഹിത് ശർമക്ക് പിന്നാലെ ഇജിങ്ക്യ രഹാനെയും സെഞ്ച്വറി തികച്ചു. 169 പന്തിൽ 14 ഫോറും ഒരു സിക്സും സഹിതമാണ് രഹാനെ സെഞ്ച്വറി തികച്ചത്.
 

റാഞ്ചി ക്രിക്കറ്റ് ടെസ്റ്റിൽ രോഹിത് ശർമക്ക് പിന്നാലെ ഇജിങ്ക്യ രഹാനെയും സെഞ്ച്വറി തികച്ചു. 169 പന്തിൽ 14 ഫോറും ഒരു സിക്‌സും സഹിതമാണ് രഹാനെ സെഞ്ച്വറി തികച്ചത്. രണ്ടാം ദിനം തുടക്കത്തിൽ തന്നെ ആക്രമണോത്സുക ബാറ്റിംഗാണ് രോഹിതും രഹാനെയും കാഴ്ചവെക്കുന്നത്.

രോഹിത് 144 റൺസുമായി ക്രീസിലുണ്ട്. 20 ഫോറും 4 സിക്‌സും ഇതിനകം തന്നെ രോഹിത് കണ്ടെത്തിക്കഴിഞ്ഞു. നിലവിൽ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 268 റൺസ് എന്ന നിലയിലാണ്.

നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് ഇതിനകം 200 റൺസിലധികം കണ്ടെത്തിക്കഴിഞ്ഞു. 39 റൺസിനിടെ മൂന്ന് വിക്കറ്റുകൾ വീണ് പതറിയ ഇന്ത്യയെ ഇരുവരും ചേർന്ന് കരകയറ്റുകയായിരുന്നു. രണ്ടാം ദിനമായ ഇന്ന് പരമാവധി റൺസ് അടിച്ചുകൂട്ടിയ ശേഷം ഡിക്ലയർ ചെയ്യാനാകും ഇന്ത്യ ലക്ഷ്യം വെക്കുന്നത്.