ഹോം › കായികം

ഇന്ത്യ പൊരുതുന്നു, മൂന്ന് വിക്കറ്റുകൾ വീണു; രോഹിതിനും കോഹ്ലിക്കും സർഫറാസിനും ഫിഫ്റ്റി

By MJ Desk · 18 Oct 2024, 05:26 PM

ബംഗളൂരു ടെസ്റ്റിൽ ന്യൂസിലാൻഡിനെതിരെ രണ്ടാമിന്നിംഗ്‌സിൽ ഇന്ത്യ പൊരുതുന്നു. മൂന്നാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 231 റൺസ് എന്ന നിലയിലാണ്. ന്യൂസിലാൻഡ് ഒന്നാമിന്നിംഗ്‌സിൽ 402 റൺസിന് പുറത്തായിരുന്നു. ഇന്ത്യ നിലവിൽ കിവീസിനേക്കാൾ 125 റൺസ് പിന്നിലാണ് യശസ്വി ജയ്‌സ്വാൾ, രോഹിത് ശർമ, വിരാട് കോഹ്ലി എന്നിവരാണ് പുറത്തായത്. ജയ്‌സ്വാൾ 35 റൺസെടുത്ത് പുറത്തായി. മികച്ച രീതിയിൽ ബാറ്റേന്തിയ രോഹിത് നിർഭാഗ്യവശാൽ ക്ലീൻ ബൗൾഡ് ആകുകയായിരുന്നു. ഡിഫൻഡ് ചെയ്തിട്ട പന്ത് ഉരുണ്ട് ചെന്ന് സ്റ്റംപിൽ കൊണ്ടാണ് രോഹിത് പുറത്തായത്. 63 പന്തിൽ 52 റൺസാണ് നായകൻ എടുത്തത് രോഹിത് പുറത്തായതിന് പിന്നാലെ ക്രീസിലൊന്നിച്ച സർഫറാസും വിരാട് കോഹ്ലിയും ചേർന്ന് ഇന്ത്യക്ക് മികച്ച കൂട്ടുകെട്ടാണ് സമ്മാനിച്ചത്. ഇരുവരും ചേർന്ന് സ്‌കോർ 231 വരെ എത്തിച്ചു. മൂന്നാം ദിനത്തിലെ അവസാന പന്തിലാണ് കോഹ്ലി പുറത്തായത്. 102 പന്തിൽ 70 റൺസാണ് കോഹ്ലി എടുത്തത്. 78 പന്തിൽ 70 റൺസുമായി സർഫറാസ് ഖാൻ ക്രീസിലുണ്ട്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#india-new zealand test

ബന്ധപ്പെട്ട വാർത്തകൾ

199 റൺസ് ചേസ് ചെയ്യാൻ വെറും 13.2 ഓവർ; തകർത്തടിച്ച് അഭിഷേക്: പരമ്പര പിടിച്ച് ഇന്ത്യന്യൂസിലൻഡിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം; പരമ്പരയിൽ മുന്നിലെത്തിപോർച്ചുഗൽ ക്യാമ്പ് വിട്ട സംഭവം: ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 30 ദിവസത്തെ വിലക്കും 255 യൂറോ പിഴയുംതുറന്നുപറച്ചിലുമായി സഞ്ജു സാംസൺ; ബിസിസിഐയുടെ അതൃപ്തിക്കു സാധ്യതക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സസ്പെൻഷൻ: പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷന്റെ കടുത്ത നടപടിഫുട്ബോൾ ലോകത്തെ ഈറനണിയിച്ച് ലിയോണൽ മെസ്സി കളിക്കളം വിട്ടു; അവസാന മത്സരത്തിലും ഗോൾ നേട്ടം
പൂർണ്ണ പേജ് കാണുക ›