ഹോം › കായികം

ടി20ക്ക് പിന്നാലെ ഏകദിന പരമ്പരയും പിടിച്ചെടുക്കാൻ ഇന്ത്യ; ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരം നാഗ്പൂരിൽ

By MJ Desk · 06 Feb 2025, 08:39 AM

ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരക്ക് ഇന്ന് തുടക്കം. നാഗ്പൂരിലാണ് ആദ്യ മത്സരം. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30ന് മത്സരം ആരംഭിക്കും. ടി20 പരമ്പരയിൽ ആധികാരിക ജയം സ്വന്തമാക്കിയതിന് പിന്നാലെയാണ് ഇന്ത്യ ഏകദിന പരമ്പരക്ക് ഇറങ്ങുന്നത്. അതേസമയം ടി20 പരമ്പരയിലെ തോൽവിക്ക് പകരം വീട്ടുകയെന്ന ലക്ഷ്യത്തോടെയാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. ജോ റൂട്ടിന്റെ മടങ്ങിവരവ് ഇംഗ്ലണ്ടിന് കരുത്തേകും. ഇന്ത്യക്കെതിരെ മികച്ച റെക്കോർഡുള്ള താരമാണ് ജോ റൂട്ട്. ടി20 പരമ്പരയിൽ കളിച്ച ടീമിൽ നിന്നും വലിയ മാറ്റമില്ലാതെ പ്ലേയിംഗ് ഇലവനെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചിട്ടുണ്ട് ബെൻ ഡക്കറ്റ്, ഫിൽ സാൾട്ട്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജോസ് ബട്ട്‌ലർ, ലിയാം ലിവിംഗ്‌സ്റ്റൺ, ജേക്കബ് ബേഥൽ, ബ്രൈഡൺ കാഴ്‌സ്, ജോഫ്ര ആർച്ചർ, ആദിൽ റഷീദ്, സാഖിബ് മഹ്മൂദ് എന്നിവരാണ് ഇംഗ്ലണ്ടിന്റെ പ്ലേയിംഗ് ഇലവൻ അതേസമയം ആരെയൊക്കെ കളിപ്പിക്കണമെന്ന ആശയക്കുഴപ്പത്തിലാണ് ടീം ഇന്ത്യ. വിക്കറ്റ് കീപ്പറായി കെഎൽ രാഹുലിനെ കളിപ്പിക്കണോ അതോ റിഷഭ് പന്തിനെ കൊണ്ടുവരണോ എന്നതാണ് ഇന്ത്യയുടെ പ്രധാന തലവേദന. സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി വരുൺ ചക്രവർത്തി ടീമിലുൾപ്പെട്ടേക്കും.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

യുഗാന്ത്യം; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ199 റൺസ് ചേസ് ചെയ്യാൻ വെറും 13.2 ഓവർ; തകർത്തടിച്ച് അഭിഷേക്: പരമ്പര പിടിച്ച് ഇന്ത്യന്യൂസിലൻഡിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം; പരമ്പരയിൽ മുന്നിലെത്തിപോർച്ചുഗൽ ക്യാമ്പ് വിട്ട സംഭവം: ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 30 ദിവസത്തെ വിലക്കും 255 യൂറോ പിഴയുംതുറന്നുപറച്ചിലുമായി സഞ്ജു സാംസൺ; ബിസിസിഐയുടെ അതൃപ്തിക്കു സാധ്യതക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സസ്പെൻഷൻ: പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷന്റെ കടുത്ത നടപടി
പൂർണ്ണ പേജ് കാണുക ›