ഹോം › കായികം

പാക്കിസ്ഥാനെ ക്രിക്കറ്റിലും ഒറ്റപ്പെടുത്താൻ ഇന്ത്യ; ഏഷ്യാ കപ്പിൽ നിന്നും പിൻമാറാൻ ബിസിസിഐ

By MJ Desk · 19 May 2025, 11:48 AM

പാക്കിസ്ഥാനെ ക്രിക്കറ്റിലും ഒറ്റപ്പെടുത്താനുള്ള നീക്കവുമായി ഇന്ത്യ. ഈ വർഷത്തെ ഏഷ്യാ കപ്പിൽ നിന്നും ഇന്ത്യൻ ടീമിനെ പിൻവലിക്കാനാണ് ബിസിസിഐ നീക്കം. നിലവിലെ ചാമ്പ്യൻമാർ കൂടിയാണ് ഇന്ത്യ. ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിനെ നിയന്ത്രിക്കുന്നത് പാക് മന്ത്രിയായ മൊഹ്‌സിൻ നഖ്വിയാണ്. ഇക്കാരണം മുൻനിർത്തിയാണ് ബിസിസിഐയുടെ നീക്കം അടുത്ത മാസം ശ്രീലങ്കയിൽ നടക്കുന്ന വനിതാ എമേർജിംഗ് ടീമുകളുടെ ഏഷ്യാ കപ്പിൽ നിന്നും സെപ്റ്റംബറിൽ നടക്കുന്ന പുരുഷ ടീമുകളുടെ ഏഷ്യാ കപ്പിൽ നിന്നും പിൻമാറുന്നതായി ബിസിസിഐ ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിനെ അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു പാക് മന്ത്രി അധ്യക്ഷനായ എസിസി സംഘടിപ്പിക്കുന്ന ഒരു ടൂർണമെന്റിൽ ഇന്ത്യൻ ടീമിന് കളിക്കാനാകില്ല. അതാണ് രാജ്യത്തിന്റെ വികാരമെന്ന് ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യ പിൻമാറുന്നതോടെ ഏഷ്യാ കപ്പിന്റെ നടത്തിപ്പ് തന്നെ അനിശ്ചിതത്വത്തിലാകും.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പോർച്ചുഗലിനെക്കാൾ വളർന്ന ക്രിസ്റ്റ്യാനോ; അതൃപ്തിയോടെ മടക്കംപോർച്ചുഗൽ ജേഴ്സിയിൽ 23 വർഷം; ക്രിസ്റ്റ്യാനോയുടെ പ്രധാന നാഴികക്കല്ലുകൾ അറിയാംയുഗാന്ത്യം; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ199 റൺസ് ചേസ് ചെയ്യാൻ വെറും 13.2 ഓവർ; തകർത്തടിച്ച് അഭിഷേക്: പരമ്പര പിടിച്ച് ഇന്ത്യന്യൂസിലൻഡിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം; പരമ്പരയിൽ മുന്നിലെത്തിപോർച്ചുഗൽ ക്യാമ്പ് വിട്ട സംഭവം: ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 30 ദിവസത്തെ വിലക്കും 255 യൂറോ പിഴയും
പൂർണ്ണ പേജ് കാണുക ›