ഹോം › കായികം

സിഡ്‌നിയിലും മാറാതെ ഇന്ത്യ: 185ന് ഓൾ ഔട്ട്, ബോളണ്ടിന് 4 വിക്കറ്റ്

By MJ Desk · 03 Jan 2025, 12:18 PM

സിഡ്‌നി ടെസ്റ്റിൽ ഇന്ത്യ 185 റൺസിന് ഓൾ ഔട്ടായി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യയ്ക്ക് ഒരു ഘട്ടത്തിൽ പോലും ഓസീസിന് വെല്ലുവിളി ഉയർത്താനായില്ല. നായകൻ രോഹിത് ശർമയെ പുറത്തിരുത്തി ജസ്പ്രീത് ബുമ്രയെ ക്യാപ്റ്റൻസി ഏൽപ്പിച്ചെങ്കിലും ഇന്ത്യൻ ബാറ്റിംഗ് നിര പതിവ് പോലെ ചീട്ടുകൊട്ടാരം പോലെ തകരുകയായിരുന്നു. രോഹിതിന് പകരം ടീമിലെത്തി ശുഭ്മാൻ ഗില്ലിനും തിളങ്ങാനായില്ല 98 പന്തിൽ 40 റൺസെടുത്ത റിഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. വാലറ്റത്ത് തകർപ്പനടികൾ കാഴ്ച വെച്ച ബുമ്ര 17 പന്തിൽ ഒരു സിക്‌സും മൂന്ന് ഫോറും സഹിതം 22 റൺസെടുത്തു. രവീന്ദ്ര ജഡേജ 26 റൺസിനും ഗിൽ 20 റൺസിനും പുറത്തായി. വാഷിംഗ്ടൺ സുന്ദർ 14 റൺസെടുത്തു. വിരാട് കോഹ്ലി 17 റൺസെടുത്തു പുറത്തായി. ഓസീസിനായി സ്‌കോട്ട് ബോളണ്ട് നാല് വിക്കറ്റും മിച്ചൽ സ്റ്റാർക്കും മൂന്ന് വിക്കറ്റും വീഴ്ത്തി. പാറ്റ് കമ്മിൻസ് രണ്ടും നഥാൻ ലിയോൺ ഒരു വിക്കറ്റുമെടുത്തു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

199 റൺസ് ചേസ് ചെയ്യാൻ വെറും 13.2 ഓവർ; തകർത്തടിച്ച് അഭിഷേക്: പരമ്പര പിടിച്ച് ഇന്ത്യന്യൂസിലൻഡിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം; പരമ്പരയിൽ മുന്നിലെത്തിപോർച്ചുഗൽ ക്യാമ്പ് വിട്ട സംഭവം: ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 30 ദിവസത്തെ വിലക്കും 255 യൂറോ പിഴയുംതുറന്നുപറച്ചിലുമായി സഞ്ജു സാംസൺ; ബിസിസിഐയുടെ അതൃപ്തിക്കു സാധ്യതക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സസ്പെൻഷൻ: പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷന്റെ കടുത്ത നടപടിഫുട്ബോൾ ലോകത്തെ ഈറനണിയിച്ച് ലിയോണൽ മെസ്സി കളിക്കളം വിട്ടു; അവസാന മത്സരത്തിലും ഗോൾ നേട്ടം
പൂർണ്ണ പേജ് കാണുക ›