{"vars":{"id": "89527:4990"}}

ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ഏകദിനം ഇന്ന്; ഇന്ത്യക്ക് ജയം അനിവാര്യം
 

 

ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ഏകദിനം ഇന്ന്. രാവിലെ ഒമ്പത് മണിക്ക് അഡ്‌ലെയ്ഡിലാണ് മത്സരം ആരംഭിക്കുക. ആദ്യ ഏകദിനത്തിൽ ഇന്ത്യ കനത്ത പരാജയം ഏറ്റുവാങ്ങിയിരുന്നു. ഇന്നത്തെ മത്സരം കൂടി കൈവിട്ടാൽ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യക്ക് നഷ്ടമാകും

രോഹിത് ശർമ, വിരാട് കോഹ്ലി താര ജോഡികളുടെ തിരിച്ചുവരവ് പ്രതീക്ഷിച്ച് ആദ്യ മത്സരത്തിനായി കാത്തിരുന്ന ആരാധാകർ ഏറെ നിരാശരായിരുന്നു. ഇരുവരും ഇന്ന് ഫോമിലേക്ക് ഉയർന്നാലും ഇല്ലെങ്കിലും ഇന്ത്യക്ക് ഇന്ന് ജയം അനിവാര്യമാണ്. മറുവശത്ത് ആദ്യ മത്സരത്തിലെ അനായാസ ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഓസീസ് ഇറങ്ങുന്നത്

ഓസീസ് ബൗളർമാർക്ക് മുന്നിൽ ചെറുത്തു നിൽക്കാൻ പോലുമാകാതെ കീഴടങ്ങിയ ഇന്ത്യൻ ബാറ്റ്‌സ്മാൻമാരെയാണ് ആദ്യ മത്സരത്തിൽ കണ്ടത്. കോഹ്ലിക്കും രോഹിതിനും പുറമെ ഇന്ത്യൻ നായകൻ ഗില്ലും തീർത്തും നിറം മങ്ങിയിരുന്നു.