{"vars":{"id": "89527:4990"}}

ഏഷ്യാ കപ്പിൽ ഇന്ത്യ ഇന്ന് ഒമാനെതിരെ; സഞ്ജുവിന് ഇന്നെങ്കിലും അവസരം കിട്ടുമോ

 

ഏഷ്യാ കപ്പിൽ ഇന്ത്യയുടെ അവസാന ഗ്രൂപ്പ് മത്സരം ഇന്ന്. ഒമാനെതിരെ രാത്രി എട്ട് മണിക്ക് അബൂദാബിയിലാണ് മത്സരം. സൂപ്പർ ഫോറിൽ കടന്നതിനാൽ പരീക്ഷണങ്ങൾക്ക് ഇന്ത്യ ഇന്ന് മുതിർന്നേക്കും. ഞായറാഴ്ച പാക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ സൂപ്പർ ഫോർ മത്സരം. 

ആദ്യ രണ്ട് കളികളിലും ആദ്യം ഫീൽഡിംഗ് ചെയ്തതിനാൽ ഇന്ന് ടോസ് ലഭിച്ചാൽ ബാറ്റിംഗ് തെരഞ്ഞെടുക്കാനാണ് സാധ്യത. ആദ്യ രണ്ട് കളികളിലും ബാറ്റിംഗിന് അവസരം ലഭിക്കാതിരുന്ന മലയാളി താരം സഞ്ജു സാംസൺ, ഹാർദിക് പാണ്ഡ്യ, അക്‌സർ പട്ടേൽ എന്നിവർക്ക് ഇന്ന് ബാറ്റിംഗിന് അവസരം ലഭിച്ചേക്കും

ബൗളിംഗിൽ ജസ്പ്രീത് ബുമ്രക്ക് വിശ്രമം അനുവദിക്കും. പകരം ഹർഷിത് റാണയോ അർഷ്ദീപ് സിംഗോ ടീമിലെത്തും. അബൂദാബിയിലെ പിച്ച് പേസിനെ അനുകൂലിക്കുന്നതായാണ് കാണുന്നത്. അതിനാൽ ഒരു സ്പിന്നറെ കളിപ്പിക്കാനാണ് സാധ്യത കൂടുതൽ.