വിക്കറ്റ് നഷ്ടമില്ലാതെ 100 കടന്ന് ഇന്ത്യ; രോഹിതിനും രാഹുലിനും അര്‍ധ സെഞ്ച്വറി

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് തകർപ്പൻ തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങേണ്ടി വന്ന ഇന്ത്യക്ക് രോഹിത് ശർമയും കെ എൽ രാഹുലും ചേർന്ന് സ്വപ്നതുല്യമായ
 

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് തകർപ്പൻ തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങേണ്ടി വന്ന ഇന്ത്യക്ക് രോഹിത് ശർമയും കെ എൽ രാഹുലും ചേർന്ന് സ്വപ്‌നതുല്യമായ തുടക്കമാണ് നൽകിയിരിക്കുന്നത്. ഇരുവരും ചേർന്ന് സ്‌കോർ ഇതിനകം 100 കടത്തിയിട്ടുണ്ട്

ഇന്ത്യക്ക് വേണ്ടി കെ എല്‍ രാഹുലും രോഹിത് ശര്‍മയും അര്‍ധ സെഞ്ച്വറി തികച്ചു. 46 പന്തിലാണ് രാഹുല്‍ അര്‍ധ സെഞ്ച്വറി സ്വന്തമാക്കിയത്. 61 പന്തില്‍ മൂന്ന് സിക്‌സും അഞ്ച് ഫോറും സഹിതം 63 റണ്‍സാണ് രാഹുല്‍ എടുത്തത്. 67 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും സഹിതമാണ് രോഹിത് ശര്‍മ തന്റെ അര്‍ധ ശതകം കണ്ടെത്തിയത്. ഇന്ത്യ 22 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 121 റണ്‍സ് എന്ന നിലയിലാണ്‌

ആദ്യ മത്സരം പരാജയപ്പെട്ട ഇന്ത്യക്ക് പരമ്പര നഷ്ടപ്പെടാതിരിക്കണമെങ്കിൽ ഇന്ന് ജയിച്ചേ മതിയാകു. അതേസമയം 2002ന് ശേഷം ഇന്ത്യയിൽ ഒരു പരമ്പര നേട്ടം ലക്ഷ്യമിട്ടാണ് വെസ്റ്റ് ഇൻഡീസ് ഇറങ്ങിയത്.