തുടർ തോൽവിയായ പന്തിനെ വീണ്ടും തലയിലേറ്റി കോഹ്ലി; സഞ്ജുവിനെ വീണ്ടും തഴഞ്ഞു

വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടി20യിൽ ടോസ് നേടിയ ഇന്ത്യ വിൻഡീസിനെ ബാറ്റിംഗിന് അയച്ചു. ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിൽ നിന്ന് വിട്ടുനിന്ന കോഹ്ലിയുടെ തിരിച്ചുവരവാണ് പരമ്പരയിലെ മുഖ്യ ആകർഷണം.
 

വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടി20യിൽ ടോസ് നേടിയ ഇന്ത്യ വിൻഡീസിനെ ബാറ്റിംഗിന് അയച്ചു. ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിൽ നിന്ന് വിട്ടുനിന്ന കോഹ്ലിയുടെ തിരിച്ചുവരവാണ് പരമ്പരയിലെ മുഖ്യ ആകർഷണം. അതേസമയം മലയാളി താരം സഞ്ജു സാംസണെ ടീം മാനേജ്‌മെന്റ് വീണ്ടും തഴഞ്ഞു. പടുതോൽവിയായി മാറിയ റിഷഭ് പന്തിനെ തന്നെ ടീമിൽ നിലനിർത്താനാണ് കോഹ്ലിയും മാനേജ്‌മെന്റും തീരുമാനിച്ചത്.

ഇന്ത്യൻ ടീം: രോഹിത് ശർമ, കെ എൽ രാഹുൽ, വിരാട് കോഹ്ലി, ശ്രേയസ്സ് അയ്യർ, റിഷഭ് പന്ത്, ശിവം ദുബെ, രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, ദീപക് ചാഹർ, ഭുവനേശ്വർ കുമാർ, യുസ് വേന്ദ്ര ചാഹൽ

വീൻഡീസ് ടീം: എവിൻ ലൂയിസ്, ലെൻഡൽ സിമ്മൺസ്, ബ്രാൻഡൻ കിംഗ്, ഹേറ്റ്‌മെയർ, കീറൺ പൊള്ളാർഡ്, ദിനേശ് റാംദിൻ, ജേസൺ ഹോൾഡർ, കാരി പീർ, കെസ്‌റിക് വില്യംസ്, ഷെൽഡൺ കോട്‌റൽ, ഹൈഡൻ വാൽഡ്