വിൻഡീസിനെ 67 റൺസിന് തകർത്ത് ഇന്ത്യക്ക് പരമ്പര; വാങ്കഡെയിൽ റൺ മഴ

വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കി. മുംബൈയിൽ നടന്ന നിർണായക മത്സരത്തിൽ 67 റൺസിനാണ് ഇന്ത്യ ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മൂന്ന്
 

വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കി. മുംബൈയിൽ നടന്ന നിർണായക മത്സരത്തിൽ 67 റൺസിനാണ് ഇന്ത്യ ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 240 റൺസ് അടിച്ചുകൂട്ടി. മറുപടി ബാറ്റിംഗിൽ വിൻഡീസിന് 8 വിക്കറ്റ് നഷ്ടത്തിൽ 173 റൺസ് എടുക്കാനെ കഴിഞ്ഞുള്ളു

രോഹിത് ശർമ, കെ എൽ രാഹുൽ, വിരാട് കോഹ്ലി എന്നിവരുടെ മിന്നൽ അർധ സെഞ്ച്വറികളാണ് ഇന്ത്യക്ക് കൂറ്റൻ സ്‌കോർ നേടിക്കൊടുത്തത്. കൂട്ടത്തിൽ കോഹ്ലിയായിരുന്നു കൂടുതൽ അപകടകാരി. 29 പന്തിൽ 7 സിക്‌സും നാല് ഫോറും സഹിതം 70 റൺസാണ് നായകൻ അടിച്ചുകൂട്ടിയത്.

കെ എൽ രാഹുൽ 56 പന്തിൽ നാല് സിക്‌സും 9 ഫോറും സഹിതം 91 റൺസെടുത്ത് പുറത്തായി. രോഹിത് 34 പന്തിൽ അഞ്ച് സിക്‌സും 6 ഫോറും സഹിതം 71 റൺസെടുത്തു പുറത്തായി. ടീമിലെ ഏകബാധ്യതയായ റിഷഭ് പന്ത് സംപൂജ്യനായി പുറത്തായി.

മറുപടി ബാറ്റിംഗിൽ വിൻഡീസിന് ഓപണർമാരെ തുടക്കത്തെ നഷ്ടപ്പെട്ടെങ്കിലും ഹേറ്റ്‌മേയറും പൊള്ളാർഡും അപകടകരമായാണ് ബാറ്റ് വീശിയത്. ഹേറ്റ്‌മേയർ 41 റൺസിനും പൊള്ളാർഡ് 68 റൺസിനും പുറത്തായി. മറ്റാർക്കും തിളങ്ങാനായില്ല

ഇന്ത്യക്ക് വേണ്ടി ചാഹർ, ഭുവനേശ്വർ കുമാർ, ഷമി, കുൽദീപ് യാദവ് എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി.

ഇന്ത്യ-വെസ്റ്റ് ഇൻഡീസ്‌