ഹോം › കായികം

തോറ്റമ്പി ബംഗ്ലാദേശ്

By MJ News Desk · 12 Oct 2024, 10:49 PM

ഹൈദരബാദ്: സഞ്ജു സാംസണ്‍ നിറഞ്ഞാടിയ ഇന്ത്യ – ബംഗ്ലാദേശ് മൂന്നാം ടി 20യില്‍ ദയനീയ പരാജയം ഏറ്റുവാങ്ങി അതിഥികള്‍. ആതിഥേയരായ ഇന്ത്യക്കെതിരെ 134 റണ്‍സിന്റെ വന്‍ പരാജയമാണ് ബംഗ്ലാദേശ് ഏറ്റുവാങ്ങിയത്. ഇന്ത്യ ഉയര്‍ത്തിയ 297 റണ്‍സിന്റെ ലക്ഷ്യത്തിനായി ബാറ്റ് തട്ടിയ ബംഗ്ലാദേശിന്റെ ഇന്നിംഗ്‌സ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സില്‍ അവസാനിച്ചു. ഇന്ത്യക്ക് വേണ്ടി രവി ബിഷ്‌നോയ് മൂന്ന് വിക്കറ്റ് നേടി. മായങ്ക് യാദവ് രണ്ട് വിക്കറ്റും വാഷിംഗ്ടണ്‍ സുന്ദര്‍, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. ബംഗ്ലാദേശ് മുന്‍നിര ബാറ്റിംഗ് നിര പരാജയമായിരുന്നു. ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ പര്‍വേസ് ഹുസൈന്‍ ഗ്യാലറയിലേക്ക് മടങ്ങി. തൗഹിദ് ഹൃദ്യോ 63, ലിറ്റ്‌സണ്‍ ദാസ് 42 എന്നിവരാണ് ബംഗ്ലാദേശിന്റെ സ്‌കോര്‍ ചലിപ്പിച്ചത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#BENGLADESH#cricket#india

ബന്ധപ്പെട്ട വാർത്തകൾ

199 റൺസ് ചേസ് ചെയ്യാൻ വെറും 13.2 ഓവർ; തകർത്തടിച്ച് അഭിഷേക്: പരമ്പര പിടിച്ച് ഇന്ത്യന്യൂസിലൻഡിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം; പരമ്പരയിൽ മുന്നിലെത്തിപോർച്ചുഗൽ ക്യാമ്പ് വിട്ട സംഭവം: ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 30 ദിവസത്തെ വിലക്കും 255 യൂറോ പിഴയുംതുറന്നുപറച്ചിലുമായി സഞ്ജു സാംസൺ; ബിസിസിഐയുടെ അതൃപ്തിക്കു സാധ്യതക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സസ്പെൻഷൻ: പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷന്റെ കടുത്ത നടപടിഫുട്ബോൾ ലോകത്തെ ഈറനണിയിച്ച് ലിയോണൽ മെസ്സി കളിക്കളം വിട്ടു; അവസാന മത്സരത്തിലും ഗോൾ നേട്ടം
പൂർണ്ണ പേജ് കാണുക ›