ഹോം › കായികം

ഇന്ത്യക്ക് രണ്ടാം ജയം; പരമ്പര പ്രതീക്ഷ

By MJ News Desk · 14 Nov 2024, 12:46 AM

ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കക്കെതിരായ ടി20 ക്രിക്കറ്റില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. 219 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തിയ ഇന്ത്യയെ മറികടക്കാന്‍ ദക്ഷിണാഫ്രിക്കന്‍ ടീമിന് സാധിച്ചില്ല. ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്‌സ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സില്‍ ഒതുങ്ങി. 11 റണ്‍സിനാണ് ഇന്ത്യന്‍ ജയം. അവസാന ഓവറില്‍ 25 റണ്‍സായിരുന്നു ദക്ഷിണാഫ്രിക്കക്ക് വേണ്ടിയിരുന്നത്. ആരാധകരാല്‍ ആര്‍ത്തുലഞ്ഞ സ്റ്റേഡിയത്തില്‍ അര്‍ഷ്ദീപ് സിംഗിന്റെ അവസാന ഓവറില്‍ ദക്ഷിണാഫ്രിക്കക്ക് അടി പതറുകയായിരുന്നു. ബാറ്റിംഗ് നിരയില്‍ ദക്ഷിണാഫ്രിക്കയുടെ മാര്‍കോ ജാന്‍സെന്‍ 54(17) ഉം ഹെയ്ന്റിച്ച് ക്ലാസെന്‍ 41 (22) മാണ് തിളങ്ങിയത്. ഡക്കായി ഇന്ത്യന്‍ ഓപ്പണര്‍ സഞ്ജു സാംസണ്‍ മടങ്ങിയെങ്കിലും സെഞ്ച്വറിയുമായി സെഞ്ജൂറിയന്‍ ഗ്രൗണ്ടില്‍ തിലക് വര്‍മ ഇന്ത്യയുടെ വിജയ ശില്‍പ്പിയായി. 56 പന്തില്‍ 107 റണ്‍സ് എടുത്ത തിലക് എട്ട് ഫോറുകളും ഏഴ് സിക്‌സറുകളും പറത്തി. അഭിഷേക് ശര്‍മ 25 പന്തില്‍ 50 റണ്‍സുമായി മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. ദക്ഷിണാഫ്രിക്കക്ക് വേണ്ടി സിമിലേനയും കേശവ് മഹാരാജും രണ്ട് വിക്കറ്റ് വീതം നേടി. അര്‍ഷ്ദീപ് സിംഗാണ് ഇന്ത്യന്‍ ബോളിംഗ് നിരയില്‍ തിളങ്ങിയത്. നാല് ഓവറില്‍ 37 റണ്‍സ് വഴങ്ങി അര്‍ഷ്ദീപ് സിംഗ് മൂന്ന് വിക്കറ്റുകള്‍ നേടി. നാല് ഓവറില്‍ 54 റണ്‍സ് വഴങ്ങി ചക്രവര്‍ത്തി രണ്ട് വിക്കറ്റ് നേടി. നാളെ രാത്രി 8.30ന് നടക്കുന്ന അവസാന ടി20യില്‍ കൂടെ വിജയിച്ചാല്‍ നാല് മത്സരങ്ങളുള്ള പരമ്പര ഇന്ത്യക്ക് സ്വന്തമാക്കാം. മറിച്ചാണെങ്കില്‍ പരമ്പര ടൈയാകും. ആയതിനാല്‍ നാളെത്തെ മത്സരം ഇരു ടീമുകള്‍ക്കും നിര്‍ണായകമാണ്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#india#south africa#t20

ബന്ധപ്പെട്ട വാർത്തകൾ

199 റൺസ് ചേസ് ചെയ്യാൻ വെറും 13.2 ഓവർ; തകർത്തടിച്ച് അഭിഷേക്: പരമ്പര പിടിച്ച് ഇന്ത്യന്യൂസിലൻഡിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം; പരമ്പരയിൽ മുന്നിലെത്തിപോർച്ചുഗൽ ക്യാമ്പ് വിട്ട സംഭവം: ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 30 ദിവസത്തെ വിലക്കും 255 യൂറോ പിഴയുംതുറന്നുപറച്ചിലുമായി സഞ്ജു സാംസൺ; ബിസിസിഐയുടെ അതൃപ്തിക്കു സാധ്യതക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സസ്പെൻഷൻ: പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷന്റെ കടുത്ത നടപടിഫുട്ബോൾ ലോകത്തെ ഈറനണിയിച്ച് ലിയോണൽ മെസ്സി കളിക്കളം വിട്ടു; അവസാന മത്സരത്തിലും ഗോൾ നേട്ടം
പൂർണ്ണ പേജ് കാണുക ›