ഹോം › കായികം

കിരീടത്തിൽ മുത്തമിട്ട് പെൺപട; അണ്ടർ 19 വനിതാ ഏഷ്യാകപ്പ് സ്വന്തമാക്കി ഇന്ത്യ

By News Desk · 22 Dec 2024, 03:30 PM

ക്വാലാലംപൂർ: പ്രഥമ അണ്ടർ 19 വനിതാ ഏഷ‍്യാ കപ്പ് ട്വന്‍റി-20 കിരീടം നേടി ഇന്ത‍്യ. ക്വാലാലംപൂരിലെ ബയ്യൂമാസ് ഓവലിൽ നടന്ന മത്സരത്തിൽ 41 റൺസിനാണ് ഇന്ത‍്യ ബംഗ്ലാദേശിനെ തോൽപ്പിച്ചത്. ആദ‍്യം ബാറ്റ് ചെയ്ത ഇന്ത‍്യ 20 ഓവറിൽ 117 റൺസ് നേടി. 52 റൺസെടുത്ത ഓപ്പണർ ഗോംഗാദി തൃഷയാണ് ഇന്ത‍്യയുടെ ടോപ് സ്കോറർ. ക‍്യാപ്റ്റൻ നിക്കി പ്രസാദ് (12), മിഥില വിനോദ് (17), ആയുഷി ശുക്ല (10) എന്നിവർക്ക് പുറമേ മറ്റാർക്കും രണ്ടക്കം കടക്കാനായില്ല. ഇതോടെ ഇന്ത‍്യ 117 എന്ന സ്കോറിലേക്ക് ചുരുങ്ങി. ബംഗ്ലാദേശിന് വേണ്ടി നാലുവിക്കറ്റ് വീഴ്ത്തിയ ഫർജാന ഈസ്മിനാണ് ഇന്ത‍്യൻ ബാറ്റിങ് നിരയെ പിടിച്ചുകെട്ടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിനെ ഇന്ത‍്യ 76 റൺസിൽ പുറത്താക്കി. ഇന്ത‍്യക്ക് വേണ്ടി 17 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ ആയുഷി ശുക്ലയും രണ്ടുവിക്കറ്റ് വീതം വീഴ്ത്തിയ പരുണിയ സിസോദിയയും സോനം യാദവുമാണ് ബംഗ്ലാദേശിനെ തകർത്തത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

199 റൺസ് ചേസ് ചെയ്യാൻ വെറും 13.2 ഓവർ; തകർത്തടിച്ച് അഭിഷേക്: പരമ്പര പിടിച്ച് ഇന്ത്യന്യൂസിലൻഡിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം; പരമ്പരയിൽ മുന്നിലെത്തിപോർച്ചുഗൽ ക്യാമ്പ് വിട്ട സംഭവം: ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 30 ദിവസത്തെ വിലക്കും 255 യൂറോ പിഴയുംതുറന്നുപറച്ചിലുമായി സഞ്ജു സാംസൺ; ബിസിസിഐയുടെ അതൃപ്തിക്കു സാധ്യതക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സസ്പെൻഷൻ: പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷന്റെ കടുത്ത നടപടിഫുട്ബോൾ ലോകത്തെ ഈറനണിയിച്ച് ലിയോണൽ മെസ്സി കളിക്കളം വിട്ടു; അവസാന മത്സരത്തിലും ഗോൾ നേട്ടം
പൂർണ്ണ പേജ് കാണുക ›