ഒന്നാം ദിനം സംഭവ ബഹുലം: ഇംഗ്ലണ്ട് 205ന് പുറത്ത്; ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 24 റൺസ്

അഹമ്മദാബാദിൽ നടക്കുന്ന നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഒന്നാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 24 റൺസ് എന്ന നിലയിൽ. ശുഭ്മാൻ ഗില്ലിനെയാണ് ഇന്ത്യക്ക് നഷ്ടമായത്.
 

അഹമ്മദാബാദിൽ നടക്കുന്ന നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഒന്നാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 24 റൺസ് എന്ന നിലയിൽ. ശുഭ്മാൻ ഗില്ലിനെയാണ് ഇന്ത്യക്ക് നഷ്ടമായത്. ആദ്യ ഓവറിലെ മൂന്നാം പന്തിൽ തന്നെ ഗില്ലിനെ ആൻഡേഴ്‌സൺ വിക്കറ്റിന് മുന്നിൽ കുരുക്കുകയായിരുന്നു

15 റൺസുമായി ചേതേശ്വർ പൂജാരയും 8 റൺസുമായി രോഹിത് ശർമയുമാണ് ക്രീസിൽ. ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിംഗ്‌സ് സ്‌കോറിനേക്കാളും 181 റൺസ് പിന്നിലാണ് ഇന്ത്യ നിലവിൽ. രണ്ടാംദിനമായ നാളെ പരമാവധി പിടിച്ചുനിന്ന് ലീഡ് നേടാനാകും ഇന്ത്യയുടെ ശ്രമം

നേരത്തെ ഇംഗ്ലണ്ട് ഒന്നാമിന്നിംഗ്‌സിൽ 205 റൺസിന് ഓൾ ഔട്ടാകുകയായിരുന്നു. സ്പിന്നർമാരുടെ മികവിന് മുന്നിൽ ഇംഗ്ലീഷ് താരങ്ങൾ മുട്ടുകുത്തുകയായിരുന്നു. അക്‌സർ പട്ടേൽ നാല് വിക്കറ്റും അശ്വിൻ മൂന്നും സിറാജ് രണ്ടും സുന്ദർ ഒരു വിക്കറ്റുമെടുത്തു

ഇംഗ്ലണ്ടിനായി ബെൻ സ്റ്റോക്‌സ് അർധ സെഞ്ച്വറി നേടി. 55 റൺസാണ് സ്‌റ്റോക്‌സിന്റെ സമ്പാദ്യം. ഡാൻ ലോറൻസ് 46 റൺസെടുത്തു. ഓലി പോപ് 29 റൺസിനും ബെയിര്‍‌സ്റ്റോ 28 റൺസിനും ഔട്ടായി. ആൻഡേഴ്‌സൺ 10 റൺസെടുത്തു. മറ്റാരും രണ്ടക്കം തികയ്ച്ചില്ല.