ന്യൂസിലാൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടി20 ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു സാംസൺ പുറത്ത്

ന്യൂസിലാൻഡിനെതിരെ ടി20 പരമ്പരക്കുള്ള പതിനാറംഗ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഉൾപ്പെട്ടിട്ടില്ല. കായിക ക്ഷമത പരിശോധനയിൽ പരാജയപ്പെട്ട ഹാർദിക് പാണ്ഡ്യക്കും ടീമിൽ അവസരമില്ല
 

ന്യൂസിലാൻഡിനെതിരെ ടി20 പരമ്പരക്കുള്ള പതിനാറംഗ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഉൾപ്പെട്ടിട്ടില്ല. കായിക ക്ഷമത പരിശോധനയിൽ പരാജയപ്പെട്ട ഹാർദിക് പാണ്ഡ്യക്കും ടീമിൽ അവസരമില്ല

മുഹമ്മദ് ഷമി മടങ്ങിയെത്തി. റിഷഭ് പന്തിനെ നിലനിർത്തിയിട്ടുണ്ട്. ശ്രീലങ്കക്കെതിരായ പരമ്പരയിൽ വിശ്രമം അനുവദിച്ച രോഹിത് ശർമ മടങ്ങിയെത്തിയതോടെയാണ് സഞ്ജുവിന് സ്ഥാനം തെറിച്ചത്.

നാല് സ്പിന്നർമാർ ടീമിൽ ഇടം നേടി. രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, യുസ് വേന്ദ്ര ചാഹൽ, വാഷിംഗ്ടൺ സുന്ദർ എന്നിവരാണ് സ്പിന്നർമാർ. ബുമ്ര, ഷമി, നവ്ദീപ് സൈനി, ഷാർദൂൽ താക്കൂർ എന്നിവരാണ് പേസർമാർ

ടീം: വിരാട് കോഹ്ലി, രോഹിത് ശർമ, കെ എൽ രാഹുൽ, ശിഖർ ധവാൻ, ശ്രേയസ്സ് അയ്യർ, മനീഷ് പാണ്ഡെ, റിഷഭ് പന്ത്, ശിവം ദുബെ, കുൽദീപ് യാദവ്, ചാഹൽ, വാഷിംഗ്ടൺ സുന്ദർ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, നവ്ദീപ് സൈനി, രവിന്ദ്ര ജഡേജ, ഷാർദൂൽ താക്കൂർ