ഹോം › കായികം

പരുക്ക്; ബുംറയ്ക്ക് ചാംപ‍്യൻസ് ട്രോഫി ഗ്രൂപ്പ് മത്സരങ്ങൾ നഷ്ടമായേക്കും

By News Desk · 12 Jan 2025, 03:57 PM

മുംബൈ: ചാംപ‍്യൻസ് ട്രോഫിക്ക് മുന്നോടിയായി ഇന്ത‍്യയ്ക്ക് കനത്ത തിരിച്ചടി. പരുക്ക് മൂലം ടൂർണമെന്‍റിന്‍റെ ഗ്രൂപ്പ് മത്സരങ്ങൾ ജസ്പ്രീത് ബുംറയ്ക്ക് നഷ്ടമായേക്കുമെന്നാണ് റിപ്പോർട്ടുകൾ. ബോർഡർ ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയ്ക്കിടെയുണ്ടായ പുറംവേദന കാരണം ബുംറയ്ക്ക് വിശ്രമം നൽകിയേക്കുമെന്നാണ് സൂചന. പുറംവേദന തുടർന്നാൽ താരത്തിന് ടൂർണമെന്‍റ് തന്നെ നഷ്ടമായേക്കും. വരും ദിവസങ്ങളിൽ താരത്തിന്‍റെ പരുക്ക് സംബന്ധിച്ചുള്ള വിവരങ്ങൾ ലഭ‍്യമായേക്കും. പുറംവേദനയെ തുടർന്ന് ബുംറ നിലവിൽ ചികിത്സയിലാണ്. ബോർഡ്ര് ഗവാസ്കർ ട്രോഫി അവസാന പരമ്പരയ്ക്കിടെയാണ് താരത്തിന് പരുക്കേൽക്കുന്നത്. പരുക്കുമൂലം സ്റ്റാൻഡ് ഇൻ ക‍്യാപ്റ്റനായ താരത്തിന് മത്സരത്തിൽ നിന്ന് വിട്ട് നിൽക്കേണ്ടി വന്നെങ്കിലും മികച്ച പ്രകടനമാണ് ബുംറ പുറത്തെടുത്തത്. 5 ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിൽ 32 വിക്കറ്റുകളാണ് ബുംറ വീഴ്ത്തിയത്. ബുംറയുടെ പരുക്ക് ഇന്ത‍്യയ്ക്ക് തിരിച്ചടിയായതോടെ പാക്കിസ്ഥാനെതിരേയുള്ള മത്സരവും താരത്തിന് നഷ്ടമായേക്കും. ചാംപ‍്യൻസ് ട്രോഫിക്കുള്ള ടീമിനെ പ്രഖ‍്യാപിക്കാനുള്ള സമയപരിധി ഞായറാഴ്ചയാണ്. സമയപരിധി നീട്ടണമെന്ന് ബിസിസിഐ ഐസിസിയോട് ആവശ‍്യപ്പെട്ടിട്ടുണ്ട്. ഫ്രെബുവരി 19ന് നടക്കുന്ന ടൂർണമെന്‍റിൽ പാക്കിസ്ഥാൻ ന‍്യൂസിലാൻഡിനെ നേരിടും. ഫെബ്രുവരി 20ന് ബംഗ്ലാദേശിനെതിരേയാണ് ഇന്ത‍്യയുടെ ആദ‍്യ മത്സരം.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

യുഗാന്ത്യം; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ199 റൺസ് ചേസ് ചെയ്യാൻ വെറും 13.2 ഓവർ; തകർത്തടിച്ച് അഭിഷേക്: പരമ്പര പിടിച്ച് ഇന്ത്യന്യൂസിലൻഡിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം; പരമ്പരയിൽ മുന്നിലെത്തിപോർച്ചുഗൽ ക്യാമ്പ് വിട്ട സംഭവം: ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 30 ദിവസത്തെ വിലക്കും 255 യൂറോ പിഴയുംതുറന്നുപറച്ചിലുമായി സഞ്ജു സാംസൺ; ബിസിസിഐയുടെ അതൃപ്തിക്കു സാധ്യതക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സസ്പെൻഷൻ: പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷന്റെ കടുത്ത നടപടി
പൂർണ്ണ പേജ് കാണുക ›