ഹോം › കായികം

പരുക്ക് വില്ലനായി; വിഘ്‌നേഷ് പുത്തൂരിന് ഐപിഎൽ സീസൺ നഷ്ടമാകും, പകരക്കാരനെ എടുത്ത് മുംബൈ

By MJ Desk · 01 May 2025, 03:24 PM

മലയാളി താരം വിഘ്‌നേഷ് പുത്തൂർ ഐപിഎല്ലിൽ നിന്ന് പുറത്ത്. പരുക്കിനെ തുടർന്നാണ് 24കാരനായ താരത്തെ മുംബൈ ഇന്ത്യൻസ് ഒഴിവാക്കിയത്. പകരക്കാരനായി ലെഗ് സ്പിന്നർ രഘു ശർമയെ മുംബൈ ഇന്ത്യൻസ് ടീമിലെടുത്തു. അരങ്ങേറ്റ മത്സരത്തിൽ നിന്ന് തന്നെ മൂന്ന് വിക്കറ്റുകൾ നേടി ശ്രദ്ധ നേടിയ താരമായിരുന്നു മലപ്പുറത്തുകാരനായ വിഘ്‌നേഷ്. മുംബൈക്കായി അഞ്ച് മത്സരങ്ങൾ കളിച്ച താരം ആറ് വിക്കറ്റുകളും നേടിയിരുന്നു. കളിക്കില്ലെങ്കിലും വിഘ്‌നേഷ് മുംബൈ ഇന്ത്യൻ ടീമിനൊപ്പം തുടരും താരത്തിന്റെ പരുക്ക് ഭേദമാകുന്നതുവരെ മെഡിക്കൽ ടീമിന്റെ നിരീക്ഷണത്തിലായിരിക്കുമെന്ന് മുംബൈ ഇന്ത്യൻസ് അറിയിച്ചു. പകരക്കാരനായി ടീമിലെത്തിയ രഘു ശർമ ആഭ്യന്തര ക്രിക്കറ്റിൽ പഞ്ചാബിനും പോണ്ടിച്ചേരിക്കും വേണ്ടി ജേഴ്‌സിയണിഞ്ഞ താരമാണ്‌

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പോർച്ചുഗലിനെക്കാൾ വളർന്ന ക്രിസ്റ്റ്യാനോ; അതൃപ്തിയോടെ മടക്കംപോർച്ചുഗൽ ജേഴ്സിയിൽ 23 വർഷം; ക്രിസ്റ്റ്യാനോയുടെ പ്രധാന നാഴികക്കല്ലുകൾ അറിയാംയുഗാന്ത്യം; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ199 റൺസ് ചേസ് ചെയ്യാൻ വെറും 13.2 ഓവർ; തകർത്തടിച്ച് അഭിഷേക്: പരമ്പര പിടിച്ച് ഇന്ത്യന്യൂസിലൻഡിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം; പരമ്പരയിൽ മുന്നിലെത്തിപോർച്ചുഗൽ ക്യാമ്പ് വിട്ട സംഭവം: ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 30 ദിവസത്തെ വിലക്കും 255 യൂറോ പിഴയും
പൂർണ്ണ പേജ് കാണുക ›