കലാശപ്പോരിൽ ഡൽഹിക്ക് തകർച്ചയോടെ തുടക്കം; മൂന്ന് വിക്കറ്റുകൾ വീണു

ഐപിഎൽ ഫൈനലിൽ ഡൽഹിക്ക് ബാറ്റിംഗ് തകർച്ച. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഡൽഹിക്ക് നാല് ഓവർ പൂർത്തിയാകുന്നതിന് മുമ്പ് തന്നെ മൂന്ന് മുൻനിര വിക്കറ്റുകൾ നഷ്ടപ്പെട്ടു. മത്സരം
 

ഐപിഎൽ ഫൈനലിൽ ഡൽഹിക്ക് ബാറ്റിംഗ് തകർച്ച. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഡൽഹിക്ക് നാല് ഓവർ പൂർത്തിയാകുന്നതിന് മുമ്പ് തന്നെ മൂന്ന് മുൻനിര വിക്കറ്റുകൾ നഷ്ടപ്പെട്ടു. മത്സരം ആറ് ഓവർ പൂർത്തിയാകുമ്പോൾ ഡൽഹി 3 വിക്കറ്റ് നഷ്ടത്തിൽ 41 റൺസ് എന്ന നിലയിലാണ്

സ്‌കോർ ബോർഡ് തുറക്കും മുമ്പ് തന്നെ മാർകസ് സ്റ്റോയിനിസിനെ ഡൽഹിക്ക് നഷ്ടപ്പെട്ടു. സ്‌കോർ 16ൽ നിൽക്കെ രണ്ട് റൺസെടുത്ത രഹാനെയും പുറത്തായി. 22ൽ 15 റൺസെടുത്ത ശിഖർ ധവാനും പുറത്തായതോടെ ഡൽഹി സമ്മർദത്തിലേക്ക് വീണു. മുംബൈക്കായി ബോള്‍ട്ട് രണ്ട് വിക്കറ്റും ജയന്ത് യാദവ് ഒരു വിക്കറ്റുമെടുത്തു

ധവാൻ 15 റൺസിന് പുറത്തായതോടെ ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ റൺസെടുത്ത താരത്തിനുള്ള ഓറഞ്ച് ക്യാപ് കെ എൽ രാഹുൽ സുരക്ഷിതമാക്കി. ഡൽഹിക്കായി നിലവിൽ നായകൻ ശ്രേയസ്സ് അയ്യർ 19 റൺസുമായും റിഷഭ് പന്ത് 5 റൺസുമായും ക്രീസിലുണ്ട്.