വിജയ തുടർച്ച തേടി ചെന്നൈ; കൊൽക്കത്ത ആദ്യം ബാറ്റ് ചെയ്യും

ഐപിഎല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടും. ടോസ് നേടിയ കൊൽക്കത്ത നായകൻ ദിനേശ് കാർത്തിക് ബാറ്റിംഗ് തെരഞ്ഞെടുത്തു. വിജയ
 

ഐപിഎല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ചെന്നൈ സൂപ്പർ കിംഗ്‌സിനെ നേരിടും. ടോസ് നേടിയ കൊൽക്കത്ത നായകൻ ദിനേശ് കാർത്തിക് ബാറ്റിംഗ് തെരഞ്ഞെടുത്തു. വിജയ തുടർച്ച ലക്ഷ്യമിട്ടാണ് രണ്ട് ടീമുകളും ഇറങ്ങുന്നത്

അഞ്ച് മത്സരങ്ങൾ പൂർത്തിയാക്കി ചെന്നൈ രണ്ട് വിജയവും മൂന്ന് പരാജയവുമായി പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ്. നാല് മത്സരങ്ങളിൽ നിന്നായി രണ്ട് തോൽവിയും രണ്ട് വിജയവുമായി കൊൽക്കത്ത നാലാം സ്ഥാനത്തും

കഴിഞ്ഞ മത്സരത്തിലേ അതേ ടീമിനെ നിലനിർത്തിയാണ് കൊൽക്കത്ത ഇറങ്ങുന്നത്. അതേസമയം ചെന്നൈയിൽ ഒരു മാറ്റമുണ്ട്. പീയുഷ് ചൗളക്ക് പകരം കരൺ ശർമ എന്ന് പ്ലേയിംഗ് ഇലവനിൽ സ്ഥാനം പിടിച്ചു

കൊൽക്കത്ത ടീം: ശുഭം ഗിൽ, സുനിൽ നരൈൻ, ദിനേശ് കാർത്തിക്, ഇയാൻ മോർഗൻ, രാഹുൽ ത്രിപാഠി, ആന്ദ്ര റസ്സൽ, പാറ്റ് കമ്മിൻസ്, ശിവം മാവി, നാഗർകോട്ടി, വരുൺ ചക്രവർത്തി

ചെന്നൈ ടീം: ഷെയ്ൻ വാട്‌സൺ, ഫാഫ് ഡുപ്ലെസി, അമ്പട്ടി റായിഡു, കേദാർ ജാദവ്, എം എസ് ധോണി, രവീന്ദ്ര ജഡേജ, സാം കരൺ, ഡ്വെയ്ൻ ബ്രാവോ, ഷാർദൂൽ താക്കൂർ, ദീപക് ചാഹർ, കരൺ ശർമ