ഹോം › കായികം

ഐപിഎൽ മത്സരങ്ങൾ ഇന്ന് മുതൽ പുനരാരംഭിക്കും; ഇന്ന് കൊൽക്കത്ത-ബംഗളൂരു പോരാട്ടം

By MJ Desk · 17 May 2025, 10:29 AM

ഇന്ത്യ-പാക് സംഘർഷത്തെ തുടർന്ന് നിർത്തിവെച്ച ഐപിഎൽ മത്സരങ്ങൾ ഇന്ന് പുനരാരംഭിക്കും. രാത്രി ഏഴരയ്ക്ക് നടക്കുന്ന മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. രാത്രി ഏഴരക്ക് ബംഗളൂരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തിലാണ് മത്സരം 11 മത്സരങ്ങളിൽ നിന്ന് 16 പോയിന്റുള്ള ആർസിബി ഇന്ന് ജയിച്ചാൽ പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമാകും. നിലവിലെ ചാമ്പ്യൻമാരായ നൈറ്റ് റൈഡേഴ്‌സിന് ഇന്ന് ജീവൻമരണ പോരാട്ടമാണ്. പരാജയപ്പെട്ടാൽ അവർ പ്ലേ ഓഫ് കാണാതെ പുറത്താകും. 12 കളികളിൽ നിന്ന് 11 പോയിന്റാണ് കൊൽക്കത്തക്കുള്ളത്. വിരാട് കോഹ്ലി ടെസ്റ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചതിന് ശേഷം നടക്കുന്ന ആദ്യ മത്സരമാണ് ബംഗളൂരുവിന്റേത്. കോഹ്ലിക്ക് ആദരം അർപ്പിക്കാനായി ആരാധകർ കോഹ്ലിയുടെ ടെസ്റ്റ് ജേഴ്‌സി അണിഞ്ഞ് എത്തണമെന്ന് ആർസിബി ആവശ്യപ്പെട്ടിട്ടുണ്ട്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പോർച്ചുഗലിനെക്കാൾ വളർന്ന ക്രിസ്റ്റ്യാനോ; അതൃപ്തിയോടെ മടക്കംപോർച്ചുഗൽ ജേഴ്സിയിൽ 23 വർഷം; ക്രിസ്റ്റ്യാനോയുടെ പ്രധാന നാഴികക്കല്ലുകൾ അറിയാംയുഗാന്ത്യം; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ199 റൺസ് ചേസ് ചെയ്യാൻ വെറും 13.2 ഓവർ; തകർത്തടിച്ച് അഭിഷേക്: പരമ്പര പിടിച്ച് ഇന്ത്യന്യൂസിലൻഡിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം; പരമ്പരയിൽ മുന്നിലെത്തിപോർച്ചുഗൽ ക്യാമ്പ് വിട്ട സംഭവം: ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 30 ദിവസത്തെ വിലക്കും 255 യൂറോ പിഴയും
പൂർണ്ണ പേജ് കാണുക ›