ഐപിഎൽ മത്സരക്രമം പ്രഖ്യാപിച്ചു; ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ 56 മത്സരങ്ങൾ

ഐ.പി.എല് 13-ാം സീസണിന്റെ മത്സരക്രമം പ്രഖ്യാപിച്ചു. സെപ്റ്റംബര് 19ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില് ചെന്നൈ സൂപ്പര് കിംഗസ് നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്സിനെ നേരിടും. ഇന്ത്യന് സമയം
 

ഐ.പി.എല്‍ 13-ാം സീസണിന്റെ മത്സരക്രമം പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 19ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗസ് നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 7.30ന് അബുദാബിയിലാണ് മത്സരം. നവംബര്‍ 10നാണ് ഫൈനല്‍.

ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ടൂര്‍ണമെന്റാണ് ഇത്തവണത്തേത്. ഗ്രൂപ്പ് ഘട്ടത്തില്‍ 46 ദിവസങ്ങളിലായി 56 മത്സരങ്ങളാണുള്ളത്. ദുബായില്‍ 24 മത്സരങ്ങളും അബുദാബിയില്‍ 20 മത്സരങ്ങളും ഷാര്‍ജയില്‍ 12 മത്സരങ്ങളും നടക്കും. 10 ദിവസങ്ങളില്‍ രണ്ടുവീതം മത്സരങ്ങള്‍ നടക്കും.

ആദ്യ മത്സരം ഇന്ത്യന്‍ സമയം വൈകിട്ട് 3.30നും രണ്ടാം മത്സരം രാത്രി 7.30നും തുടങ്ങും. ഒരു മത്സരമുള്ള ദിവസങ്ങളില്‍ എല്ലാം 7.30ന്. പ്ലേഓഫ് മുതലുള്ള മത്സരക്രമം പിന്നീട് പ്രഖ്യാപിക്കും.