ഒന്നാമത് എത്താൻ കാപിറ്റൽസ്, വിജയം തുടരാൻ രാജസ്ഥാൻ; ഡൽഹി ആദ്യം ബാറ്റ് ചെയ്യും

ഐപിഎല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ ഡൽഹി കാപിറ്റൽസ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ശ്രേയസ്സ് അയ്യർ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പോയിന്റ് ടേബിളിൽ ഒന്നാമത്
 

ഐപിഎല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ ഡൽഹി കാപിറ്റൽസ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ശ്രേയസ്സ് അയ്യർ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പോയിന്റ് ടേബിളിൽ ഒന്നാമത് എത്താനായാണ് ഡൽഹി ഇന്നിറങ്ങുന്നത്. അതേസമയം വിജയത്തുടർച്ച ലക്ഷ്യമിട്ടാണ് രാജസ്ഥാന്റെ ഇറക്കം

ഏഴ് മത്സരങ്ങൾ പൂർത്തിയായപ്പോൾ ഡൽഹി 10 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. രാജസ്ഥാനാകട്ടെ ആറ് പോയിന്റുമായി ഏഴാം സ്ഥാനത്തും. മൂന്ന് ജയവും നാല് തോൽവിയുമാണ് അവർക്കുള്ളത്. അതേസമയം കഴിഞ്ഞ മത്സരത്തിൽ സൺ റൈസേഴ്‌സിനെ പരാജയപ്പെടുത്തിയതിന്റെ ആവേശത്തിലാണ് ടീം ഇന്നിറങ്ങുന്നത്

ഡൽഹി ടീം: പൃഥ്വി ഷാ, ശിഖർ ധവാൻ, അജിങ്ക്യ രഹാനെ, ശ്രേയസ്സ് അയ്യർ, മാർകസ് സ്റ്റോണിസ്, അലക്‌സ് കാറെ, അക്‌സർ പട്ടേൽ, രവിചന്ദ്ര അശ്വിൻ, തുഷാർ ദേശ്പാണ്ഡെ, കഗീസോ റബാദ, ആന്റിച് നോർജെ

രാജസ്ഥാൻ ടീം: ബെൻ സ്‌റ്റോക്‌സ്, ജോസ് ബ്ടലർ, സ്റ്റീവൻ സ്മിത്ത്, സഞ്ജു സാംസൺ, റോബിൻ ഉത്തപ്പ, റിയാൻ പരാഗ്, രാഹുൽ തെവാത്തിയ, ജോഫ്ര ആർച്ചർ, ശ്രേയസ് ഗോപാൽ, ജയദേവ് ഉനദ്കട്ട്, കാർതിക് ത്യാഗി