തുടർ തോൽവികളിൽ നിന്ന് മോചനം തേടി രാജസ്ഥാൻ റോയൽസ്; ഡൽഹി ആദ്യം ബാറ്റ് ചെയ്യും

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ ഡൽഹി ക്യാപിറ്റൽസ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ രാജസ്ഥാൻ നായകൻ സ്മിത്ത് ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഷാർജയിലാണ് മത്സരം. തുടർച്ചയായ മൂന്ന് പരാജയങ്ങളുടെ
 

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ ഡൽഹി ക്യാപിറ്റൽസ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ രാജസ്ഥാൻ നായകൻ സ്മിത്ത് ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഷാർജയിലാണ് മത്സരം.

തുടർച്ചയായ മൂന്ന് പരാജയങ്ങളുടെ ക്ഷീണം മാറ്റാനായാണ് രാജസ്ഥാൻ ഇന്നിറങ്ങുന്നത്. അതേസമയം മറുവശത്ത് ഡൽഹി മികച്ച ഫോമിലാണ്. 5 മത്സരങ്ങളിൽ നിന്ന് നാല് വിജയവും ഒരു തോൽവിയുമായി പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് അവർ. രാജസ്ഥാൻ അഞ്ച് മത്സരങ്ങളിൽ നിന്ന് മൂന്ന് തോൽവിയും രണ്ട് വിജയവുമാണ് ഉള്ളത്.

ഡൽഹി ടീം: പൃഥ്വി ഷാ, ശിഖർ ധവാൻ, ശ്രേയസ്സ് അയ്യർ, റിഷഭ് പന്ത്, മാർകസ് സ്റ്റോയിനിസ്, ഹേറ്റ്‌മേയർ, അക്‌സർ പട്ടേൽ, രവിചന്ദ്ര അശ്വിൻ, കഗീസോ റബാദ, അന്റിച്ച് നോർജെ, ഹർഷൽ പട്ടേൽ

രാജസ്ഥാൻ ടീം: യശാശ്വി ജയ്‌സ്വാൾ, ജോസ് ബട്‌ലർ, സ്റ്റീവ് സ്മിത്ത്, സഞ്ജു സാംസൺ, മഹിപാൽ ലോംറോർ, രാഹുൽ തെവാത്തിയ, ജോഫ്ര ആർച്ചർ, ശ്രേയസ്സ് ഗോപാൽ, കാർതിക് ത്യാഗി, ആൻഡ്രൂ ടൈ, വരുൺ ആരോൺ