ഐപിഎല്‍ ഇത്തവണ നടക്കുമോ; ബിസിസിഐ തീരുമാനം അറിയിച്ച് സൗരവ് ഗാംഗുലി

ഐപിഎല് ഇത്തവണ ഇന്ത്യയില് നടക്കില്ലെന്ന സൂചനയുമായി സൗരവ് ഗാംഗുലി. കൊവിഡ് തുടരുന്ന സാഹചര്യത്തില് ഇന്ത്യയില് ഐപിഎല് നടക്കാനുള്ള സാധ്യത വിരളമാണെന്ന് ബിസിസിഐ പ്രസിഡന്റ് കൂടിയായ ഗാംഗുലി അറിയിച്ചു.
 

ഐപിഎല്‍ ഇത്തവണ ഇന്ത്യയില്‍ നടക്കില്ലെന്ന സൂചനയുമായി സൗരവ് ഗാംഗുലി. കൊവിഡ് തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ ഐപിഎല്‍ നടക്കാനുള്ള സാധ്യത വിരളമാണെന്ന് ബിസിസിഐ പ്രസിഡന്റ് കൂടിയായ ഗാംഗുലി അറിയിച്ചു. രാജ്യത്തിന് പുറത്ത് നടത്താനാണ് ആലോചന

മൂന്ന് വേദികളാണ് ബിസിസിഐ പ്രധാനമായും പരിഗണിക്കുന്നത്. ശ്രീലങ്ക, ന്യൂസിലാന്‍ഡ്, യുഎഇ രാജ്യങ്ങള്‍ വേദിയൊരുക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുമുണ്ട്. ഒക്ടോബറില്‍ ടി20 ലോകകപ്പ് നടക്കാനിരിക്കുകയാണ്. ഇത് മാറ്റിവെക്കുകയാണെങ്കില്‍ ഐപിഎല്‍ സെപ്റ്റംബറില്‍ നടത്താനാണ് തീരുമാനം

ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 15 വരെ ഓസ്‌ട്രേലിയയിലാണ് ലോകകപ്പ് നടത്താന്‍ തീരുമാനിച്ചിരുന്നത്. കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ ലോകക്ക് നീട്ടിവെക്കാനാണ് ഐസിസി ആലോചിക്കുന്നത്.