ഐപിഎൽ സ്‌പോൺസർഷിപ്പിൽ നിന്ന് വിവോയെ ഒഴിവാക്കില്ല; നിലപാട് അറിയിച്ച് ബിസിസിഐ

ഐപിഎൽ സ്പോൺസർഷിപ്പിൽ നിന്ന് ചൈനീസ് കമ്പനിയായ വിവോയുമായുള്ള കരാർ റദ്ദാക്കില്ലെന്ന് ബിസിസിഐ ജോയിന്റ് സെക്രട്ടറി ജയേഷ് ജോർജ്. 2199 കോടി രൂപയുടേതാണ് ഐപിഎൽ ടൈറ്റിൽ സ്പോൺസർഷിപ്പ്. ഈ
 

ഐപിഎൽ സ്‌പോൺസർഷിപ്പിൽ നിന്ന് ചൈനീസ് കമ്പനിയായ വിവോയുമായുള്ള കരാർ റദ്ദാക്കില്ലെന്ന് ബിസിസിഐ ജോയിന്റ് സെക്രട്ടറി ജയേഷ് ജോർജ്. 2199 കോടി രൂപയുടേതാണ് ഐപിഎൽ ടൈറ്റിൽ സ്‌പോൺസർഷിപ്പ്. ഈ പണത്തിന്റെ ഭൂരിഭാഗവും ആഭ്യന്തര ക്രിക്കറ്റിന്റെ വികസനത്തിനായാണ് ചെലവഴിക്കുന്നത്. നികുതിയായി സർക്കാരിനും വരുമാനം പോകുന്നുണ്ട്

കരാറിൽ നിന്ന് പിൻമാറിയാൽ വലിയൊരു തുക നഷ്ടപരിഹാരമായി നൽകേണ്ടി വരും. അതേസമയം കേന്ദ്രസർക്കാർ മറിച്ചൊരു നിലപാട് സ്വീകരിച്ചാൽ ബിസിസിഐ അതിനൊപ്പം നിൽക്കുമെന്നും ജയേഷ് ജോർജ് പറഞ്ഞു.

അടുത്ത സീസൺ മുതൽ സ്‌പോൺസർഷിപ്പ് നയത്തിൽ മാറ്റം വരുത്തുമെങ്കിലും നിലവിൽ വിവോയെ നിലനിർത്തുമെന്ന് ബിസിസിഐ ട്രഷറർ അരുൺ ധുമാലും നേരത്തെ വ്യക്തമാക്കിയിരുന്നു.