ജയിച്ചാൽ ഹൈദരാബാദ് പ്ലേ ഓഫിൽ; ടോസ് നഷ്ടപ്പെട്ട മുംബൈ ആദ്യം ബാറ്റ് ചെയ്യും

ഐപിഎല്ലിലെ നിർണായക മത്സരത്തിൽ സൺ റൈസേഴ്സ് ഹൈദരാബാദ് ഇന്ന് മുംബൈ ഇന്ത്യൻസിനെ നേരിടും. പ്ലേ ഓഫിലെത്തണമെങ്കിൽ സൺ റൈസേഴ്സിന് ജയം അനിവാര്യമാണ്. ഇന്ന് പരാജയപ്പെട്ടാൽ കൊൽക്കത്ത നൈറ്റ്
 

ഐപിഎല്ലിലെ നിർണായക മത്സരത്തിൽ സൺ റൈസേഴ്‌സ് ഹൈദരാബാദ് ഇന്ന് മുംബൈ ഇന്ത്യൻസിനെ നേരിടും. പ്ലേ ഓഫിലെത്തണമെങ്കിൽ സൺ റൈസേഴ്‌സിന് ജയം അനിവാര്യമാണ്. ഇന്ന് പരാജയപ്പെട്ടാൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലേ ഓഫിൽ കയറും. ജയിച്ചാൽ മൂന്നാം സ്ഥാനക്കാരായി ഹൈദരാബാദിന് പ്ലേ ഓഫ് കളിക്കാം. മുംബൈ നേരത്തെ പ്ലേ ഓഫ് ഉറപ്പിച്ചതാണ്

ടോസിന്റെ ആനുകൂല്യം സൺ റൈസേഴ്‌സിനാണ്. ടോസ് നേടിയ അവർ മുംബൈയെ ബാറ്റിംഗിന് അയച്ചു. മുംബൈ നിരയിൽ രോഹിത് ശർമ പരുക്ക് ഭേദമായി തിരിച്ചെത്തുന്നു എന്ന ശുഭവാർത്തയുമുണ്ട്. ബുമ്രക്കും ബോൾട്ടിനും മുംബൈ ടീമിൽ വിശ്രമം അനുവദിച്ചു. ഇവർക്ക് പകരം പാറ്റിൻസണും കുൽക്കർണിയും ഇന്ന് കളിക്കും.

മുംബൈ ടീം: രോഹിത് ശർമ, ക്വിന്റൺ ഡി കോക്ക്, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, സൗരഭ് തിവാരി, കൃനാൽ പാണ്ഡ്യ, കീറൻ പൊള്ളാർഡ്, നഥാൻ കോട്ടർനീൽ, ജയിംസ് പാറ്റിൻസൺ, രാഹുൽ ചാഹർ, ധവാൽ കുൽക്കർണി

ഹൈദരാബാദ് ടീം: ഡേവിഡ് വാർണർ, വൃദ്ധിമാൻ സാഹ, മനീഷ് പാണ്ഡെ, കെയ്ൻ വില്യംസൺ, പ്രിയം ഗാർഗ്, ജേസൺ ഹോൾഡർ, അബ്ദുൽ സമദ്, റാഷിദ് ഖാൻ, ഷഹബാസ് നദീം, സന്ദീപ് ശർമ, ടി നടരാജൻ