{"vars":{"id": "89527:4990"}}

ഇത് അർജുന രണതുംഗ തന്നെയോ; അമ്പരപ്പിക്കുന്ന മാറ്റവുമായി ഇതിഹാസ താരം
 

 

ശ്രീലങ്കയുടെ ഇതിഹാസ താരം, ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്റ്റൻ തുടങ്ങി വിശേഷങ്ങൾ ഏറെയുണ്ട് അർജുന രണതുംഗെയ്ക്ക്. ഒന്നുമല്ലാതിരുന്ന ലങ്കൻ ക്രിക്കറ്റിനെ ലോകത്തിന്റെ നെറുകയിലേക്ക് പിടിച്ചുകയറ്റിയത് അദ്ദേഹത്തിന്റെ നായകത്വത്തിന് കീഴിലായിരുന്നു. അടുത്തിടെ തമിഴ് യൂണിയന്റെ 125ാം വാർഷികാഘോഷത്തിന് എത്തിയ ഇതിഹാസ താരത്തെ കണ്ട് ആരാധകർ ഞെട്ടലിലാണ്. തിരിച്ചറിയാൻ പോലും സാധിക്കാത്ത വിധത്തിലാണ് രണതുംഗെ മാറിപ്പോയത്.

സനത് ജയസൂര്യ, അരവിന്ദ ഡി സിൽവ, മുത്തയ്യ മുരളീധരൻ എന്നിവർക്കൊപ്പമാണ് രണതുംഗ എത്തിയത്. ചുവന്ന കുർത്തയായിരുന്നു അദ്ദേഹത്തിന്റെ വേഷം. താരത്തിന്റെ അമ്പരപ്പിക്കുന്ന ട്രാൻസ്‌ഫോർമേഷൻ കാരണം ആരാധകർക്ക് പോലും അദ്ദേഹത്തെ തിരിച്ചറിയാൻ പ്രയാസപ്പെട്ടു എന്നതാണ് വസ്തുത. 

ഒരുപാട് മെലിഞ്ഞ നിലയിലാണ് രണതുംഗ ചടങ്ങിൽ പ്രത്യക്ഷപ്പെട്ടത്. ഇതോടെ താരത്തിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ചും ആശങ്കകൾ പരന്നു. 2000 ജൂലൈയിലാണ് രണതുംഗ രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ചത്. സജീവ ക്രിക്കറ്റിൽ നിന്നും വിരമിച്ച ശേഷം രാഷ്ട്രീയത്തിൽ സജീവമാണ് രണതുംഗ