ഓസ്‌ട്രേലിയന്‍ ബാറ്റര്‍മാര്‍ക്ക് പേടി സ്വപ്‌നമായ ഇന്ത്യന്‍ പേസറിന്റെ ബാറ്റിംഗ് റെക്കോര്‍ഡാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകം ചര്‍ച്ച ചെയ്യുന്നത്. ഓസ്‌ട്രേലിയയുമായുള്ള കനത്ത ബാറ്റിംഗ് തകര്‍ച്ചക്ക് പിന്നാലെ നടന്ന പ്രസ്മീറ്റില്‍ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയോട് ചോദിച്ച ചോദ്യവും അതിനുള്ള വായയടിപ്പിക്കുന്ന ഉത്തരവുമാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിലെ ഇന്ത്യയുടെ ബാറ്റിങ് പ്രകടനത്തെ കുറിച്ച് ഒരു മാധ്യമപ്രവര്‍ത്തകന്‍ ബുംമ്രയോട് അഭിപ്രായം ചോദിച്ചതോടെയാണ് പുതിയ വിവാദം. ടീമിന്റെ ബാറ്റിങ് പ്രകടനത്തില്‍ അഭിപ്രായം പറയാന്‍ ബുംമ്ര അനുയോജ്യനായ വ്യക്തിയല്ലെന്ന് പറഞ്ഞുകൊണ്ട് ചോദ്യം ചോദിച്ച് തുടങ്ങിയ മാധ്യമപ്രവര്‍ത്തകനോട് ബുംറ ഗൂഗിളില്‍ ഒന്ന് കയറി നോക്കണമെന്ന് ആവശ്യപ്പെട്ടു. ടെസ്റ്റ് ക്രിക്കറ്റില്‍ ബാറ്റുകൊണ്ടുള്ള തന്റെ ലോക റെക്കോര്‍ഡിനെക്കുറിച്ച് ഓര്‍മ്മിപ്പിച്ചുകൊണ്ടായിരുന്നു ബുംമ്ര മാധ്യമപ്രവര്‍ത്തകന്റെ വായടപ്പിച്ചത്.
ഒഴിവ് കിട്ടുമ്പോള്‍ ഒന്ന് ഗൂഗിള്‍ ചെയ്യൂ; എന്റെ ബാറ്റിംഗ് റെക്കോര്‍ഡിനെ കുറിച്ച് പഠിക്കൂ; മാധ്യമ പ്രവര്‍ത്തകനെ ഉത്തരം മുട്ടിച്ച് ബുംറ
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin