ഹോം › കായികം

ബുംറയുടേത് “മാങ്ങേറ്”..; പരിശോധന വേണം

By MJ News Desk · 24 Dec 2024, 06:17 PM

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ മികച്ച ബൗളിംഗ് പ്രകടനം കാഴ്ചവെക്കുകയും രോഹിത്ത് ശര്‍മക്ക് പകരം ടീമിനെ നയിക്കാന്‍ പ്രാപ്തനാകുകയും ചെയ്ത ജസ്പ്രീത് ബുംറയുടെ ബൗളിംഗ് ആക്ഷന്‍ സംബന്ധിച്ച് വിവാദ പരാമര്‍ശം. ഏറ്റവും മികച്ച ബൗളിംഗ് കാഴ്ചവെക്കുന്ന ബുംറയെ ലക്ഷ്യംവെച്ച് കമേന്റേറിയനായ ഇയാന്‍ മൗറിസാണ് രംഗത്തെത്തിയിരിക്കുന്നത്. ഓസീസ് മാധ്യമങ്ങള്‍ മൗറിന്റെ വാക്കുകള്‍ ഏറ്റെടുത്തതോടെ സംഗതി വിവാദമായി. ബുംറയുടെ ബൗളിങ് ആക്ഷന്‍ നിയമ വിരുദ്ധമാണെന്ന തരത്തില്‍ അഭിപ്രായപ്പെട്ട അദ്ദേഹം പരിശോധന വേണമെന്നും ആവശ്യപ്പെട്ടത് വലിയ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരിക്കുകയാണ്. ബുംറയെ ആരും ചോദ്യം ചെയ്യാത്തതെന്ത് ജസ്പ്രീത് ബുംറയുടെ ബൗളിങ് ആക്ഷര്‍ സംശയം ഉണ്ടാക്കുന്നതാണ്. എന്നാല്‍ ഇതിനെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ ആരും തയ്യാറാകുന്നില്ല. ആധുനിക ക്രിക്കറ്റില്‍ ഇത് ശരിയായ രീതിയാണെന്ന് കരുതുന്നില്ല. ബുംറ കൈമടക്കിയാണ് എല്ലാ പന്തുകളും എറിയുന്നതെന്ന് ഞാന്‍ പറയില്ല. എന്നാല്‍ അവന്റെ ചില പന്തുകളില്‍ കൈ നിയമപ്രകാരമുള്ളതിനെക്കാള്‍ മടങ്ങുന്നുണ്ട്. ഇത് നിരീക്ഷിക്കണമെന്നാണ് പറയാനുള്ളത്. നേരത്തെ തന്നെ ബുംറയുടെ ബൗളിങ് ആക്ഷനെക്കുറിച്ച് സംശയമുയര്‍ന്നിട്ടുള്ളതാണ് എന്നാണ് സീനിയര്‍ കമന്റേറ്ററായ ഇയാന്‍ മൗറിസ് പറയുന്നത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#bumra#indian cricket

ബന്ധപ്പെട്ട വാർത്തകൾ

199 റൺസ് ചേസ് ചെയ്യാൻ വെറും 13.2 ഓവർ; തകർത്തടിച്ച് അഭിഷേക്: പരമ്പര പിടിച്ച് ഇന്ത്യന്യൂസിലൻഡിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം; പരമ്പരയിൽ മുന്നിലെത്തിപോർച്ചുഗൽ ക്യാമ്പ് വിട്ട സംഭവം: ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 30 ദിവസത്തെ വിലക്കും 255 യൂറോ പിഴയുംതുറന്നുപറച്ചിലുമായി സഞ്ജു സാംസൺ; ബിസിസിഐയുടെ അതൃപ്തിക്കു സാധ്യതക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സസ്പെൻഷൻ: പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷന്റെ കടുത്ത നടപടിഫുട്ബോൾ ലോകത്തെ ഈറനണിയിച്ച് ലിയോണൽ മെസ്സി കളിക്കളം വിട്ടു; അവസാന മത്സരത്തിലും ഗോൾ നേട്ടം
പൂർണ്ണ പേജ് കാണുക ›