കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചു; ജോഫ്രാ ആർച്ചർ ഇംഗ്ലണ്ട് ടീമിൽ നിന്ന് പുറത്തായി

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് നടക്കാനിരിക്കെ ഇംഗ്ലീഷ് ഫാസ്റ്റ് ബൗളർ ജോഫ്രാ ആർച്ചർ ടീമിൽ നിന്നും പുറത്ത്. കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് നടപടി. കളിക്കാർക്ക്
 

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് നടക്കാനിരിക്കെ ഇംഗ്ലീഷ് ഫാസ്റ്റ് ബൗളർ ജോഫ്രാ ആർച്ചർ ടീമിൽ നിന്നും പുറത്ത്. കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് നടപടി. കളിക്കാർക്ക് കൊവിഡ് ബാധിക്കാതിരിക്കാൻ ബയോ സെക്യൂർ ബബിളിനുള്ളിലാണ് മത്സരം നടക്കുന്നത്. ഗ്രൗണ്ടും കളിക്കാരുടെ താമസ സ്ഥലവുമെല്ലാം ഇതിനുള്ളിലാണ്. ഈ മേഖലയിൽ പാലിക്കേണ്ട ചട്ടങ്ങൾ ആർച്ചർ ലംഘിച്ചതായി കണ്ടെത്തുകയായിരുന്നു

ടീമിൽ നിന്ന് പുറത്തായതിന് പിന്നാലെ ആരാധകരോടും ടീം അംഗങ്ങളോടും മാപ്പ് ചോദിച്ച് ആർച്ചർ രംഗത്തുവന്നു. തന്റെ ഭാഗത്ത് വന്ന് പിഴവ് സംഭവിച്ചുപോയെന്നും മാപ്പ് ചോദിക്കുന്നുവെന്നും താരം അറിയിച്ചു. സഹതാരങ്ങളെയും ടീം മാനേജ്‌മെന്റിനെയും താൻ അപകടത്തിലാക്കി. അതിന്റെ എല്ലാ ഉത്തരവാദിത്വവും തനിക്ക് മാത്രമാണ്.

ആർച്ചറിനെ അഞ്ച് ദിവസത്തേക്ക് ഐസോലേഷനിലേക്ക് മാറ്റും. രണ്ട് തവണ അഞ്ച് ദിവസത്തിനിടയിൽ പരിശോധന നടത്തും. നെഗറ്റീവായാൽ താരത്തിന് ഐസോലേഷനിൽ നി്‌നന് പുറത്തുവരാം. ആദ്യ ടെസ്റ്റ് പരാജയപ്പെട്ട ഇംഗ്ലണ്ടിന് ആർച്ചറിന്റെ അഭാവം കനത്ത തിരിച്ചടിയാണ്.