പാലായിൽ ജൂനിയർ അത്‌ലറ്റിക് മീറ്റിനിടെ ഹാമർ തലയിൽ വീണ് വിദ്യാർഥിക്ക് പരുക്ക്

പാലയിൽ ആരംഭിച്ച ജൂനിയർ അത്ലറ്റിക് മീറ്റിനിടെ ഹാമർ തലയിൽ വീണ് വിദ്യാർഥിക്ക് പരുക്ക്. പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി അബേൽ
 

പാലയിൽ ആരംഭിച്ച ജൂനിയർ അത്‌ലറ്റിക് മീറ്റിനിടെ ഹാമർ തലയിൽ വീണ് വിദ്യാർഥിക്ക് പരുക്ക്. പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥി അബേൽ ജോൺസണാണ് തലയിൽ പരുക്കേറ്റത്.

അബേലിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മീറ്റിൽ വളണ്ടിയറായി സേവനമനുഷ്ഠിക്കുന്നതിനിടെയാണ് ഹാമർ വന്ന് തലയിൽ വീണത്. വിദ്യാർഥിയെ വിദഗ്ധ പരിശോധനക്ക് വിധേയമാക്കി.