ഹോം › കായികം

വിജയ് ഹസാരെ ട്രോഫി കര്‍ണാടകക്ക്

By MJ News Desk · 18 Jan 2025, 09:44 PM

വിജയ് ഹസാരെയില്‍ കിരീടം ചൂടി കര്‍ണാടക. 36 റണ്‍സിന് വിദര്‍ഭയെ പരാജയപ്പെടുത്തിയാണ് കര്‍ണാടക സ്വപ്‌ന കിരീടം ചൂടിയത്. ഇത് അഞ്ചാം തവണയാണ് കര്‍ണാടക വിജയ് ഹസാരെയുടെ ദേശീയ ട്രോഫി കരസ്ഥമാക്കുന്നത്. ആദ്യം ബാറ്റ് ചെയ്ത കര്‍ണാടക നിശ്ചിത അമ്പത് ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 348 റണ്‍സ് എടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ വിദര്‍ഭയുടെ ഇന്നിംഗ്‌സ് 48.2 ഓവറില്‍ 312 റണ്‍സില്‍ അവസാനിച്ചു. കര്‍ണാടകയുടെ രവിചന്ദ്രന്‍ 101 റണ്‍സ് എടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ധ്രുവ് ഷോറേയ് 110 റണ്‍സ് എടുത്തു. വലറ്റക്കാരനായ ഹാര്‍ഷ് ദുബെ 30 പന്തില്‍ 63 റണ്‍സുമായി കര്‍ണാടകയുടെ ചങ്കിടിപ്പ് വര്‍ധിപ്പിച്ചെങ്കിലും 48.2 ഓവറില്‍ അദ്ദേഹം പുറത്താകുകയായിരുന്നു. അവസാന വിക്കറ്റും ഹാര്‍ഷിന്റേതായിരുന്നു. ഏറ്റവും കൂടുതല്‍ റണ്‍സുമായി വിദര്‍ഭയുടെ ക്യാപ്റ്റനും മലയാളിയുമായ കരുണ്‍ നായര്‍ പുരസ്‌കാരത്തിന് അര്‍ഹനായി.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#cricket#final#karnataka#vidharbha#vijay hazare

ബന്ധപ്പെട്ട വാർത്തകൾ

199 റൺസ് ചേസ് ചെയ്യാൻ വെറും 13.2 ഓവർ; തകർത്തടിച്ച് അഭിഷേക്: പരമ്പര പിടിച്ച് ഇന്ത്യന്യൂസിലൻഡിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം; പരമ്പരയിൽ മുന്നിലെത്തിപോർച്ചുഗൽ ക്യാമ്പ് വിട്ട സംഭവം: ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 30 ദിവസത്തെ വിലക്കും 255 യൂറോ പിഴയുംതുറന്നുപറച്ചിലുമായി സഞ്ജു സാംസൺ; ബിസിസിഐയുടെ അതൃപ്തിക്കു സാധ്യതക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സസ്പെൻഷൻ: പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷന്റെ കടുത്ത നടപടിഫുട്ബോൾ ലോകത്തെ ഈറനണിയിച്ച് ലിയോണൽ മെസ്സി കളിക്കളം വിട്ടു; അവസാന മത്സരത്തിലും ഗോൾ നേട്ടം
പൂർണ്ണ പേജ് കാണുക ›