ഹോം › കായികം

പിള്ളേര്‍ക്ക് എന്ത് പൃഥ്യി, എന്ത് ശ്രേയസ്; മുംബൈയിയെ തകര്‍ത്ത് കേരളം; രോഹനും സല്‍മാനും അടിച്ചു കസറി

By MJ News Desk · 29 Nov 2024, 05:59 PM

മുഷ്താഖ് അലി ടി20 ട്രോഫിയില്‍ കരുത്തരായ മുംബൈയെ കാറ്റില്‍പ്പറത്തി കേരളം. പൃഥി ഷായും ശ്രേയസ് ഐയറും അജിങ്ക്യ രഹാനെയും അടങ്ങുന്ന വമ്പന്‍ ടീമിനെയാണ് സഞ്ജു സാംസണിന്റെ നേതൃത്വത്തിലുള്ള ടീം കശക്കിയെറിഞ്ഞത്. 43 റണ്‍സിന്റെ മുന്നും വിജയമാണ് കേരളം കരസ്ഥമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സ് എടുത്തു. സഞ്ജു സാംസണ്‍ നാല് റണ്‍സിന് പുറത്തായെങ്കിലും രോഹന്‍ കുന്നുമ്മലും സല്‍മാന്‍ നിസാറും മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. രോഹന്‍ 48 പന്തില്‍ നിന്ന് 87 റണ്‍സ് എടുത്തു. സല്‍മാന്‍ നിസാര്‍ 49 പന്തില്‍ നിന്ന് 99 റണ്‍സ് എടുത്തു. പുറത്തായില്ലെങ്കിലും സല്‍മാന് സെഞ്ച്വറി തികക്കാനായില്ല. കൂറ്റന്‍ റണ്‍സ് വിജയലക്ഷ്യവുമായി ക്രീസിലിറങ്ങിയ മുംബൈയുടെ ഇന്നിംഗ്‌സ് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ് എന്ന നിലയില്‍ അവസാനിച്ചു. ക്യാപ്റ്റന്‍ ശ്രേയസ് ഐയര്‍ 32 റണ്‍സും അജിങ്ക്യ രഹാനെ 68 റണ്‍സുമെടുത്തു. കേരളത്തിന് വേണഅടി എം ഡി നിധീഷ് നാല് വിക്കറ്റ് എടുത്തു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#keralam#mumbai#mushtaq ali trophy#t20

ബന്ധപ്പെട്ട വാർത്തകൾ

പോർച്ചുഗലിനെക്കാൾ വളർന്ന ക്രിസ്റ്റ്യാനോ; അതൃപ്തിയോടെ മടക്കംപോർച്ചുഗൽ ജേഴ്സിയിൽ 23 വർഷം; ക്രിസ്റ്റ്യാനോയുടെ പ്രധാന നാഴികക്കല്ലുകൾ അറിയാംയുഗാന്ത്യം; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ199 റൺസ് ചേസ് ചെയ്യാൻ വെറും 13.2 ഓവർ; തകർത്തടിച്ച് അഭിഷേക്: പരമ്പര പിടിച്ച് ഇന്ത്യന്യൂസിലൻഡിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം; പരമ്പരയിൽ മുന്നിലെത്തിപോർച്ചുഗൽ ക്യാമ്പ് വിട്ട സംഭവം: ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 30 ദിവസത്തെ വിലക്കും 255 യൂറോ പിഴയും
പൂർണ്ണ പേജ് കാണുക ›