ഹോം › കായികം

മികച്ച തുടക്കം കിട്ടിയിട്ടും മുതലാക്കാനാകാതെ കേരളം; 3 റൺസിനിടെ വീണത് രണ്ട് വിക്കറ്റുകൾ

By MJ Desk · 17 Feb 2025, 12:19 PM

രഞ്ജി ട്രോഫി സെമിയിൽ ഗുജറാത്തിനെതിരെ മികച്ച തുടക്കം കിട്ടിയിട്ടും മൂന്ന് റൺസിനിടെ രണ്ട് വിക്കറ്റുകൾ കളഞ്ഞുകുളിച്ച് കേരളം. ടോസ് നേടിയ കേരളം ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപണിംഗ് വിക്കറ്റിൽ 60 റൺസാണ് അക്ഷയ് ചന്ദ്രനും രോഹൻ കുന്നുമ്മലും ചേർത്തത്. അതേസമയം വിക്കറ്റ് നഷ്ടമില്ലാതെ 60 റൺസ് എന്ന നിലയിൽ നിന്നും 2ന് 63 റൺസ് എന്ന നിലയിലേക്ക് കേരളം വീഴുകയായിരുന്നു. 30 റൺസെടുത്ത അക്ഷയ് ചന്ദ്രനാണ് ആദ്യം പുറത്തായത്. താരം റൺ ഔട്ടാകുകയായിരുന്നു 30 റൺസെടുത്ത രോഹൻ കുന്നുമ്മലിനെ രവി ബിഷ്‌ണോയി പുറത്താക്കി. ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ കേരളം 70ന് 2 വിക്കറ്റ് എന്ന നിലയിലാണ്. 2 റൺസുമായി സച്ചിൻ ബേബിയും 5 റൺസുമായി വരുൺ നയനാരുമാണ് ക്രീസിൽ

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

യുഗാന്ത്യം; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ199 റൺസ് ചേസ് ചെയ്യാൻ വെറും 13.2 ഓവർ; തകർത്തടിച്ച് അഭിഷേക്: പരമ്പര പിടിച്ച് ഇന്ത്യന്യൂസിലൻഡിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം; പരമ്പരയിൽ മുന്നിലെത്തിപോർച്ചുഗൽ ക്യാമ്പ് വിട്ട സംഭവം: ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 30 ദിവസത്തെ വിലക്കും 255 യൂറോ പിഴയുംതുറന്നുപറച്ചിലുമായി സഞ്ജു സാംസൺ; ബിസിസിഐയുടെ അതൃപ്തിക്കു സാധ്യതക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സസ്പെൻഷൻ: പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷന്റെ കടുത്ത നടപടി
പൂർണ്ണ പേജ് കാണുക ›