ഹോം › കായികം

രണ്ടാം ടെസ്റ്റിൽ കെഎൽ രാഹുൽ തന്നെ ഓപണർ; താൻ മധ്യനിരയിലേക്ക് മാറുമെന്ന് രോഹിത് ശർമ

By MJ Desk · 05 Dec 2024, 05:40 PM

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിൽ താൻ മധ്യനിരയിൽ കളിക്കുമെന്ന് നായകൻ രോഹിത് ശർമ. വെള്ളിയാഴ്ച അഡ്‌ലെയ്ഡിൽ തുടങ്ങുന്ന മത്സരത്തിൽ കെ എൽ രാഹുൽ ഓപണറായി എത്തുമെന്ന് രോഹിത് വ്യക്തമാക്കി. ഇതോടെ പെർത്തിൽ ഇന്ത്യക്കായി തിളങ്ങിയ ഓപണിംഗ് ജോഡിയായ ജയ്‌സ്വാൾ-രാഹുൽ സഖ്യം തന്നെ അഡ്‌ലെയ്ഡിലും ഓപണർമാരാകും നിലവിലെ ടോപ് ഓർഡർ പൊളിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് രോഹിത് വ്യക്തമാക്കി. കെഎൽ രാഹുലായിരിക്കും ഇന്നിംഗ്‌സ് ഓപൺ ചെയ്യുക. ഞാൻ മധ്യനിരയിൽ എവിടെയെങ്കിലും കളിക്കും. എളുപ്പമല്ലെങ്കിലും ടീമിന്റെ നല്ലതിന് വേണ്ടിയാണ് ഇത്തരത്തിലൊരു തീരുമാനമെന്നും രോഹിത് പറഞ്ഞു പെർത്തിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യ ഓസ്‌ട്രേലിയയെ 295 റൺസിന് പരാജയപ്പെടുത്തിയിരുന്നു. ഒന്നാമിന്നിംഗ്‌സിൽ 150 റൺസിന് ഓൾ ഔട്ടായ ഇന്ത്യ മത്സരത്തിലേക്ക് വൻ തിരിച്ചുവരവാണ് നടത്തിയത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#india Austalia Test#rohit sharma

ബന്ധപ്പെട്ട വാർത്തകൾ

199 റൺസ് ചേസ് ചെയ്യാൻ വെറും 13.2 ഓവർ; തകർത്തടിച്ച് അഭിഷേക്: പരമ്പര പിടിച്ച് ഇന്ത്യന്യൂസിലൻഡിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം; പരമ്പരയിൽ മുന്നിലെത്തിപോർച്ചുഗൽ ക്യാമ്പ് വിട്ട സംഭവം: ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 30 ദിവസത്തെ വിലക്കും 255 യൂറോ പിഴയുംതുറന്നുപറച്ചിലുമായി സഞ്ജു സാംസൺ; ബിസിസിഐയുടെ അതൃപ്തിക്കു സാധ്യതക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സസ്പെൻഷൻ: പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷന്റെ കടുത്ത നടപടിഫുട്ബോൾ ലോകത്തെ ഈറനണിയിച്ച് ലിയോണൽ മെസ്സി കളിക്കളം വിട്ടു; അവസാന മത്സരത്തിലും ഗോൾ നേട്ടം
പൂർണ്ണ പേജ് കാണുക ›