ഹോം › കായികം

ഐ ലീഗില്‍ ഗോകുലത്തിന്റെ ഹോം ഗ്രൗണ്ട് കോഴിക്കോട്

By MJ News Desk · 18 Nov 2024, 09:57 PM

അടുത്ത മാസം തുടങ്ങാനിരിക്കുന്ന ഐ ലീഗ് ഫുട്‌ബോള്‍ സീസണില്‍ ഗോകുലം കേരള എഫ് സിയുടെ ഹോം ഗ്രൗണ്ട് കോഴിക്കോട് ആയിരിക്കും. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ തുടങ്ങി മലബാര്‍ ജില്ലകളിലെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഏറെ ആവശം തരുന്ന തീരുമാനമാണ് ഗോകുലം മാനേജ്‌മെന്റ് സ്വീകരിച്ചിരിക്കുന്നത്. കോഴിക്കോട് ഇ എം എസ് ഗ്രൗണ്ടായിരിക്കും ഐലീഗിലെ ഗോകുലത്തിന്റെ ഹോം ഗ്രൗണ്ട്. ഇവിടെ ഡിസംബര്‍ മൂന്നിന് രാത്രി ഏഴ് മണിക്ക് നടക്കുന്ന സീസണിലെ ആദ്യ ഹോം മത്സരത്തില്‍ മിസോറം ക്ലബ് ആയ ഐസ്വാള്‍ എഫ് സിയെയാണ് ഗോകുലം കേരള എഫ്.സി നേരിടുന്നത്.തുടര്‍ന്ന് ഡിസംബര്‍ 7ന് ചര്‍ച്ചില്‍ ബ്രദേഴ്‌സ് എഫ്.സി ഗോവയുമായാണ് രണ്ടാം ഹോം മത്സരം. പുതിയ സ്പാനിഷ് പരിശീലകനായ അന്റോണിയോ റൂയെഡക്ക് കീഴില്‍ കഴിഞ്ഞ മൂന്നുമാസങ്ങളായി ടീം പരിശീലനം നടത്തിവരികയാണ്. സെപ്റ്റംബറില്‍ ലേയില്‍ വച്ച് നടന്ന ക്ലൈമറ്റ് കപ്പില്‍ മുഴുവന്‍ ഇന്ത്യന്‍ പ്ലയേഴ്സുമായി മത്സരിച്ച ടീം ചാമ്പ്യന്‍മാരായിരുന്നു.  

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#football#gokulam fc#kerala#kozhikode

ബന്ധപ്പെട്ട വാർത്തകൾ

യുഗാന്ത്യം; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ199 റൺസ് ചേസ് ചെയ്യാൻ വെറും 13.2 ഓവർ; തകർത്തടിച്ച് അഭിഷേക്: പരമ്പര പിടിച്ച് ഇന്ത്യന്യൂസിലൻഡിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം; പരമ്പരയിൽ മുന്നിലെത്തിപോർച്ചുഗൽ ക്യാമ്പ് വിട്ട സംഭവം: ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 30 ദിവസത്തെ വിലക്കും 255 യൂറോ പിഴയുംതുറന്നുപറച്ചിലുമായി സഞ്ജു സാംസൺ; ബിസിസിഐയുടെ അതൃപ്തിക്കു സാധ്യതക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സസ്പെൻഷൻ: പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷന്റെ കടുത്ത നടപടി
പൂർണ്ണ പേജ് കാണുക ›