കർണാടക പ്രീമിയർ ലീഗിൽ ഒത്തുകളി; രണ്ട് താരങ്ങൾ അറസ്റ്റിൽ

കർണാടക പ്രീമിയർ ലീഗിലെ ഒത്തുകളിയുമായി ബന്ധപ്പെട്ട് രണ്ട് താരങ്ങളെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ബെല്ലാരി ടസ്കേഴ്സ് നായകൻ സി എം ഗൗതം, സഹതാരം അബ്റാർ ഗാസി എന്നിവരാണ്
 

കർണാടക പ്രീമിയർ ലീഗിലെ ഒത്തുകളിയുമായി ബന്ധപ്പെട്ട് രണ്ട് താരങ്ങളെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ബെല്ലാരി ടസ്‌കേഴ്‌സ് നായകൻ സി എം ഗൗതം, സഹതാരം അബ്‌റാർ ഗാസി എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം ബംഗളൂരു ബ്ലാസ്റ്റേഴ്‌സ് ബൗളിംഗ് കോച്ച് വിനു പ്രസാദ്, ബാറ്റ്‌സ്മാൻമാരായ വിശ്വാനാഥ്, നിഷാന്ത് സിംഗ് എന്നിവരും അറസ്റ്റിലായിരുന്നു. ഇവരെ കൂടാതെയാണ് രണ്ട് പേരുടെ അറസ്റ്റ് കൂടി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയത്.

2019 കെ പിഎൽ ഫൈനലിൽ ബെല്ലാരി ടസ്‌കേഴ്‌സും ഹുബ്ബാളിയും തമ്മിലുള്ള മത്സരത്തിനിടെ ഒത്തുകളി നടന്നുവെന്നാണ് കേസ്. 20 ലക്ഷം രൂപ വാങ്ങി ഇരുവരും ഇന്നിംഗ്‌സ് വേഗത കുറച്ചു കളിച്ചുവെന്നാണ് ആരോപണം. ഗൗതം ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന് വേണ്ടയും ഡൽഹി ഡയർ ഡെവിൾസിന് വേണ്ടിയും കളിച്ചിട്ടുണ്ട്