കരാർ ലംഘനം: ലയണൽ മെസിക്കെതിരേ കേസ്
Apr 16, 2026, 12:37 IST
മയാമി: ഏഴ് ദശലക്ഷം ഡോളറിന്‍റെ കരാർ ലംഘിച്ചുവെന്ന് ആരോപിച്ച് ഫുട്ബോൾ താരം ലയണൽ മെസിക്കെതിരേ മയാമിയിലെ ഇവന്‍റ് പ്രൊമോട്ടർമാർ കോടതിയെ സമീപിച്ചു. കഴിഞ്ഞ വർഷം നടക്കേണ്ടിയിരുന്ന ഒരു പ്രദർശന മത്സരത്തിൽ നിന്ന് മെസി വിട്ടുനിന്നതാണ് കേസിന് ആധാരം.
അർജന്‍റീന ഫുട്ബോൾ അസോസിയേഷനും മെസിക്കുമെതിരേ വിഡ് മ്യൂസിക് ഗ്രൂപ്പാണ് കേസ് ഫയൽ ചെയ്തത്. കരാർ പ്രകാരം വെനസ്വേല, പ്യൂർട്ടോറിക്ക എന്നിവർക്കെതിരേ നടന്ന മത്സരങ്ങളിൽ മെസി കുറഞ്ഞത് 30 മിനിറ്റെങ്കിലും കളിക്കണമായിരുന്നു. എന്നാൽ, വെനസ്വേലക്കെതിരായ മത്സരത്തിൽ മെസി കളിക്കാനിറങ്ങിയില്ല.
മെലി ഇറങ്ങാത്തതു കാരണം തങ്ങൾക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടായെന്നാണ് സംഘാടകരുടെ വാദം. അതേസമയം മെസിയോ അർജന്‍റീന ഫുട്ബോൾ അസോസിയേഷനോ ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല.