ചെമ്പടയുടെ 30 വർഷത്തെ കാത്തിരിപ്പ് അവസാനിച്ചു; പ്രീമിയർ ലീഗ് കിരീടത്തിൽ ലിവർപൂളിന്റെ മുത്തം

30 വർഷത്തിന് ശേഷം പ്രീമിയർ ലീഗ് കിരീടം തിരിച്ചുപിടിച്ച് ലിവർ പൂൾ. കഴിഞ്ഞ ദിവസം നടന്ന ലീഗ് മത്സരത്തിൽ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിയെ
 

30 വർഷത്തിന് ശേഷം പ്രീമിയർ ലീഗ് കിരീടം തിരിച്ചുപിടിച്ച് ലിവർ പൂൾ. കഴിഞ്ഞ ദിവസം നടന്ന ലീഗ് മത്സരത്തിൽ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിയെ ചെൽസി പരാജയപ്പെടുത്തിയതോടെയാണ് ലിവർപൂൾ കിരീടം ഉറപ്പിച്ചത്. ഇതിന് മുമ്പ് 1989-90 സീസണിലാണ് ലിവർപൂൾ പ്രീമിയർ ലീഗ് ജേതാക്കളായിട്ടുള്ളത്.

കഴിഞ്ഞ സീസണിൽ അവസാന ലാപ്പിൽ നഷ്ടമായതാണ് ലിവർപൂളിന് കിരീടം. എന്നാൽ വർധിതവീര്യത്തോടെ പൊരുതിയ ചെമ്പടയുടെ താരങ്ങൾ ഇത്തവണ ആധികാരികമായി തന്നെ കിരീടം സ്വന്തമാക്കുകയായിരുന്നു. ലീഗിൽ ഏഴ് മത്സരങ്ങൾ ബാക്കി നിൽക്കെയാണ് ലിവർപൂൾ കിരീടം ഉറപ്പിച്ചത്.

ലീഗിന്റെ ചരിത്രത്തിൽ തന്നെ ഇതാദ്യമാണ് ഏഴ് മത്സരങ്ങൾ ബാക്കി നിൽക്കെ ഒരു ടീം കിരീടം ഉറപ്പിക്കുന്നത്. 2001ൽ മാഞ്ചസ്റ്റർ യൂനൈറ്റഡ് അഞ്ച് മത്സരം ബാക്കി നിൽക്കെ കിരീടം നേടിയിരുന്നു. സമാനവിജയം 2018ൽ മാഞ്ചസ്റ്റർ സിറ്റിയും കരസ്ഥമാക്കിയിരുന്നു.